Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാ​ഹ​നം...

വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈവറുടെ മാലയും ഫോണും തട്ടിയെടുത്തയാൾ പിടിയിൽ

text_fields
bookmark_border
rasik
cancel
camera_alt

റാ​സി​ക്ക്

പ​ള്ളു​രു​ത്തി (എറണാകുളം): വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റു​ടെ മാ​ല​യും ഫോ​ണും ത​ട്ടി​യെ​ടു​ത്ത പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​ട​ക്കൊ​ച്ചി അം​ബേ​ദ്ക​ർ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന റാ​സി​ക്ക് (27) എ​ന്ന പൂ​ച്ച റാ​ഫി​ക്കാ​ണ് പി​ടി​യി​ലാ​യ​ത്​. ശ​നി​യാ​ഴ്ച് രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ പ​ള്ളു​രു​ത്തി ഭാ​ഗ​ത്ത് കോ​ഴി വി​ത​ര​ണം ചെ​യ്ത് പെ​രു​മ്പാ​വൂ​രി​ന്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ടെ​മ്പോ​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് പ​ള്ളു​രു​ത്തി​ന​ട ബി​ന്നി റോ​ഡി​ന് സ​മീ​പ​ത്തു​വെ​ച്ച്​ ത​ട​ഞ്ഞു​നി​ർ​ത്തി. ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഫോ​ണും ര​ണ്ടേ കാ​ൽ പ​വ​ൻ മാ​ല​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ഡ്രൈ​വ​ർ വി​ത്സ​ൻ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മീ​പ​ത്തെ സി.​സി കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് ഇ​ട​ക്കൊ​ച്ചി​യി​ലെ ബോ​ട്ട്​​യാ​ർ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പ​ള്ളു​രു​ത്തി സ​ർ​ക്കാ​ർ ഇ​ൻ​സ്പെ​ക്ട​ർ ജോ​യി മാ​ത്യു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം രാ​ത്രി ത​ന്നെ പ്ര​തി​യെ വ​ല​യി​ലാ​ക്കി. ഇ​യാ​ളി​ൽ​നി​ന്നും മോ​ഷ​ണ മു​ത​ൽ ക​ണ്ടെ​ടു​ത്തു. എ​സ്.​ഐ അ​ശോ​ക​ൻ, എ.​എ​സ്.​ഐ മാ​രാ​യ സ​മ​ദ്, സു​ഘോ​ഷ്, പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newssnatching
News Summary - Man arrested for snatching driver's chain and phone
Next Story