Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയിലെ പ്രിന്റിങ്...

കൊച്ചിയിലെ പ്രിന്റിങ് പ്രസിൽ വൻ തീപിടിത്തം

text_fields
bookmark_border
കൊച്ചിയിലെ പ്രിന്റിങ് പ്രസിൽ വൻ തീപിടിത്തം
cancel
camera_alt

രവിപുരത്ത് പ്രിന്റിങ് പ്രസിലെ തീപിടിത്തം അണക്കുന്ന അഗ്നിരക്ഷസേന

കൊച്ചി: രവിപുരത്ത് പ്രവർത്തിക്കുന്ന പ്രിൻറിങ് സ്ഥാപനത്തിൽ വൻ തീപിടിത്തം, വിലയേറിയ പ്രിൻറിങ്, കട്ടിങ് ഉപകരണങ്ങളും പേപ്പറുകളും കത്തിനശിച്ചു. മൂന്ന് നില കെട്ടിടത്തിലെ മൂന്നു നിലകളിലും കത്തിനശിച്ചിട്ടുണ്ട്. കൂടാതെ കെട്ടിടത്തിനും വിള്ളൽ സംഭവിച്ചു. പ്രിന്റിങ്ങിനായി സൂക്ഷിച്ചിരുന്ന പേപ്പറുകളും ചാരമായി. രവിപുരം കെ.എസ്.എൻ മേനോൻ റോഡിൽ പ്രവർത്തിക്കുന്ന ജാസ്മിൻ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം.

രാവിലെ ഒമ്പതുമണിയോടെ സ്ഥാപന ഉടമയുടെ മകൾ പ്രസ് തുറക്കാനായി എത്തിയപ്പോഴാണ് അകത്ത് പുക പടരുന്നതായി കണ്ടത്. ഉടൻ അയൽവാസികളെയും അഗ്നിരക്ഷാ സേനയെയും അറിയിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാവാം അപകടത്തിന് കാരണമെന്നാണ് നിഗമനം. തീ മറ്റു കെട്ടിടങ്ങളിലേക്ക് പടരാതെ നിയന്ത്രണവിധേയമാക്കിയത് വലിയ അപകടം ഒഴിവാക്കി. ക്ലബ് റോഡ്, ഗാന്ധിനഗർ, വൈപ്പിൻ, തൃപ്പൂണിത്തുറ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നായി അഞ്ച് യൂനിറ്റ് എത്തിയാണ് തീ അണച്ചത്. ജില്ല ഫയർ ഓഫിസർ എ.എസ്. ജോജി, ക്ലബ് റോഡ് സ്റ്റേഷൻ ഓഫിസർ ആർ. അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewseranakulamMassive FirePrinting Establishments
News Summary - Major fire breaks out at printing press in Kochi
Next Story