ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച മധുര സ്വദേശിനികൾ അറസ്റ്റിൽ
text_fieldsപറവൂർ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിൽ രണ്ട് മധുര സ്വദേശിനികൾ അറസ്റ്റിൽ. മാട്ടുമ്മൽ സ്വദേശിനി രാധയുടെ (79) മാല പൊട്ടിച്ച കാളി (32), റാണി (34) എന്നിവരെയാണ് പിടികൂടിയത്.
ആലുവയിൽനിന്ന് പറവൂരിലേക്ക് യാത്ര ചെയ്ത രാധ കച്ചേരിപ്പടി സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് മാല പൊട്ടിച്ചത്. ബസിലുണ്ടായിരുന്ന മറ്റൊരാൾ സംഭവം കണ്ട് മാല പൊട്ടിക്കുെന്നന്ന് വിളിച്ചുപറഞ്ഞു. ഇതോടെ ഇറങ്ങി ഓടിയ കാളിയും റാണിയും സമീപത്തെ സ്വകാര്യ ആശുപത്രിയുടെ ശൗചാലയത്തിൽ കയറി വാതിലടച്ചു.
പിന്നാലെ, എത്തിയ നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തെങ്കിലും മാല കിട്ടിയിട്ടില്ല. മൂന്ന് പവെൻറ മാലയാണ് നഷ്ടപ്പെട്ടത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.

