മാധ്യമം കുടുംബം വാക്കത്തൺ: ബാസ്കറ്റ്ബാൾ, വടംവലി മത്സരങ്ങൾ ഇന്ന്
text_fieldsമയക്കുമരുന്നിനെതിരെ ബോധവത്കരണത്തിനായി ‘മാധ്യമം’ 19ന് കൊച്ചിയിൽ നടത്തുന്ന വാക്കത്തൺ പ്രചാരണാർഥം പനമ്പള്ളിനഗർ ഫുട്ബാൾ അക്കാദമി ഗ്രൗണ്ടിൽ നടന്ന വനിത ഫുട്ബാൾ മത്സരം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജൻ
എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി സൂഫി മുഹമ്മദ്, മാധ്യമം റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫർ, സി.ഐ സി.സി. ജയചന്ദ്രൻ എന്നിവർ സമീപം
കൊച്ചി: ‘സേ നോ ടു ഡ്രഗ്സ്, യെസ് ടു ഹെൽത്ത്’ ആശയത്തിൽ മയക്കുമരുന്നിനെതിരായ ബോധവത്കരണ ഭാഗമായി 19ന് ‘മാധ്യമം’ കൊച്ചിയിൽ നടത്തുന്ന വാക്കത്തൺ പ്രചാരണാർഥം ബാസ്കറ്റ്ബാൾ മത്സരം വ്യാഴാഴ്ച രാവിലെ 11.30ന് കളമശ്ശേരി രാജഗിരി കോളജ് ഗ്രൗണ്ടിൽ നടക്കും. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസും ദേശം റെഗോഷ്യനിസ്റ്റ് അക്കാദമിയും തമ്മിലാണ് മത്സരം.
ഫാ. ഡോ. ജോസ് കുരിയേടത്ത് (ഡയറക്ടർ, രാജഗിരി ഇൻസ്റ്റിറ്റ്യൂഷൻസ്), ഫാ. ഡോ. സാജു എം.ഡി (അസോ. ഡയറക്ടർ), ഡോ.ബിനോയ് ജോസഫ് (പ്രിൻസിപ്പൽ, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്), ഫാ. ഡോ. ഷിന്‍റോ ജോസഫ് (അസി. ഡയറക്ടർ), ഫാ. എം.കെ. ജോസഫ് (എച്ച്.ഒ.ഡി ഡിപ്പാർട്ട്മെന്‍റ് ഓഫ് സോഷ്യൽ വർക്ക്), ഫാ. ആഞ്ജലോ ബേബി, ഡോ.ആൻ ബേബി (ഡീൻ, സ്റ്റുഡന്‍റ്സ് അഫയേഴ്സ്), ഡോ.കെ. സന്തോഷ് കുര്യാക്കോസ് (പ്രഫസർ ആൻഡ് എച്ച്.ഒ.ഡി, ഫിസിക്കൽ എജുക്കേഷൻ) എന്നിവർ പങ്കെടുക്കും.
വടംവലി മത്സരം വൈകീട്ട് മൂന്നിന് എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ടി.ജെ. വിനോദ് എം.എൽ.എ, സംവിധായകൻ സിദ്ദീഖ്, സ്കൂൾ മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, എം.കെ.എം. ജാഫർ എന്നിവർ പങ്കെടുക്കും.
വനിത ഫുട്ബാൾ: ലോർഡ്സ് അക്കാദമി ജേതാക്കൾ
കൊച്ചി: ‘മാധ്യമം കുടുംബം’ ഫാമിലി വാക്കത്തണിന്റെ ഭാഗമായി വനിത ഫുട്ബാൾ മത്സരം പനമ്പള്ളിനഗർ ഫുട്ബാൾ അക്കാദമി ഗ്രൗണ്ടിൽ നടന്നു. വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് വിമൻസ് ഫുട്ബാൾ അക്കാദമിയെ പരാജയപ്പെടുത്തിയാണ് ലോർഡ്സ് ഫുട്ബാൾ അക്കാദമി ജേതാക്കളായത്. ശ്രീനിജിൻ എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു.
‘മാധ്യമം’ റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫർ അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് സെക്രട്ടറി എം.സൂഫി മുഹമ്മദ് സ്വാഗതവും അനസ് അസീൻ നന്ദിയും പറഞ്ഞു. സി.ഐ.സി.സി ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എം.ജെ. മോഹനചന്ദ്രൻ (ജില്ല സ്പോർട്സ് ഓഫിസർ), ഡെറിക് ഡികോത്ത് (ലോർഡ്സ് ഫുട്ബാൾ അക്കാദമി), എം. നജ്മുന്നിസ (കേരള സ്പോർട്സ് കൗൺസിൽ ഫുട്ബാൾ കോച്ച്), റഫീഖ് പള്ളത്തുപറമ്പിൽ ( സംഘാടക സമിതി അംഗം) എന്നിവർ ആശംസ നേർന്നു. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ മാച്ച് കമീഷണർ കെ. രവീന്ദ്രൻ മത്സരം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

