ലോറിക്ക് പിന്നിൽ ലോറി ഇടിച്ച് അപകടം
text_fieldsശനിയാഴ്ച പുലർച്ച അങ്കമാലി എം.സി റോഡിൽ നിർത്തിയിട്ട
ലോറിക്ക് പിന്നിലിടിച്ച് മുൻഭാഗം തകർന്ന ചരക്കുലോറി
അങ്കമാലി: എം.സി റോഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് അപകടം. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. എം.സി റോഡിൽ ഒലിയൻ കപ്പേളക്ക് സമീപം ശനിയാഴ്ച പുലർച്ചയാണ് അപകടം.
പെരുമ്പാവൂരിൽനിന്ന് തമിഴ്നാട്ടിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിക്ക് പിന്നിൽ ഇടിച്ചത്. അപകടത്തിൽ ലോറിയുടെ ക്ലീനർക്ക് നിസ്സാര പരിക്കേറ്റു.
ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ രാപ്പകൽ ഭേദമന്യേ അപകടങ്ങളുണ്ടാകുമ്പോഴും റോഡരികിലുടനീളം അനധികൃത വാഹന പാർക്കിങ് രൂക്ഷമാണ്. പൊലീസാകട്ടെ നടപടിയെടുക്കാറില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

