Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരം വെട്ടുന്നതിനിടെ മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി നാട്ടുകാർ

text_fields
bookmark_border
മരം വെട്ടുന്നതിനിടെ മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി നാട്ടുകാർ
cancel

ആ​ലു​വ: മ​രം വെ​ട്ടു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കൈ​ത്താ​ങ്ങാ​യി ചാ​ല​ക്ക​ൽ നി​വാ​സി​ക​ൾ. ബം​ഗാ​ൾ സ്വ​ദേ​ശി ജ​മാ​ലു​ദ്ദീ​ൻ ശൈ​ഖാ​ണ് (31) ബു​ധ​നാ​ഴ്ച നെ​ടു​വ​ന്നൂ​രി​ൽ വെ​ട്ടു​ന്ന​തി​നി​ടെ മ​രം ദേ​ഹ​ത്തു​വീ​ണ് മ​രി​ച്ച​ത്. ആ​ലു​വ ചാ​ല​ക്ക​ൽ ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ജ​മാ​ലു​ദ്ദീ​ൻ ശൈ​ഖ്.

ചാ​ല​യ്ക്ക​ൽ പ്ര​ദേ​ശ​ത്തു​കാ​ർ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​വ​രെ​യു​ള്ള ചെ​ല​വ് വ​ഹി​ക്കാ​ൻ ത​യാ​റാ​വു​ക​യാ​യി​രു​ന്നു. ദു​ര​ന്തം സം​ഭ​വി​ച്ച നി​മി​ഷം മു​ത​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ഹി​റ നൗ​ഫ​ൽ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ലാം ആ​യ​ത്ത് എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ലും മോ​ർ​ച്ച​റി​യി​ലും ഇ​വ​ർ എ​ത്തി.

പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ൾ എ​ന്ന വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ പ​ണം സ്വ​രൂ​പി​ച്ച് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം എം​ബാം ചെ​യ്ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Locals lend a helping hand to send back the body of the migrant worker who died while cutting a tree
Next Story