ആളില്ലാപീടികയിൽ സത്യസന്ധതയുടെ നിറവ്; കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ഷോപ് ആരംഭിച്ചത്
text_fieldsകുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ആളില്ലാ പീടികയിൽനിന്ന് സാധനങ്ങൾ എടുത്തശേഷം പണം
പെട്ടിയിൽ നിക്ഷേപിക്കുന്ന വിദ്യാർഥിനികൾ
കീഴ്മാട്: സത്യസന്ധതയുടെ സന്ദേശം നൽകി കുട്ടമശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ആളില്ലാ പീടിക ശ്രദ്ധേയമാകുന്നു. സ്റ്റുഡന്റ് പൊലീസ് കാഡറ്റ് നേതൃത്വത്തിലാണ് 'ഓണസ്റ്റി ഷോപ്' ആരംഭിച്ചത്. കുട്ടികളിൽ സത്യസന്ധതയും വിശ്വസ്തതയും മൂല്യബോധവും വളർത്തുക എന്ന് ലക്ഷ്യത്തോടെയാണിതെന്ന് ഹെഡ്മിസ്ട്രസ് സീനാ പോൾ പറഞ്ഞു.
കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും വിവിധ തരത്തിലുള്ള മിഠായികളുമാണ് ലഭിക്കുന്നത്. ഇതിെൻറയെല്ലാം വിലവിവരപ്പട്ടിക കടയിൽതന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഏതൊരു വിദ്യാർഥിക്കും ആവശ്യമുള്ള സാധനങ്ങൾ കടയിൽനിന്നെടുത്ത് അതിെൻറ വില അവിടെ വെച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുന്ന തരത്തിലാണ് പ്രവർത്തനം. മഹത്തായ ആശയം നടപ്പാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കമ്യൂണിറ്റി പൊലീസ് ഓഫിസറുമായ ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

