Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുറുന്തലക്കോട്ട് ചിറ...

കുറുന്തലക്കോട്ട് ചിറ മാലിന്യക്കുളമായി; നാട്ടുകാർ പ്രക്ഷോഭത്തിന്​

text_fields
bookmark_border
കുറുന്തലക്കോട്ട് ചിറ മാലിന്യക്കുളമായി; നാട്ടുകാർ പ്രക്ഷോഭത്തിന്​
cancel
camera_alt

ഒ​ഴു​ക്ക് നി​ല​ച്ച് മാ​ലി​ന്യ​ക്കു​ള​മാ​യി മാ​റി​യ നെ​ടു​മ്പാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​റു​ന്ത​ല​ക്കോ​ട്ട് ചി​റ

അ​ത്താ​ണി: നെ​ടു​മ്പാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​റു​ന്ത​ല​ക്കോ​ട്ട് ചി​റ ന​വീ​ക​രി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ 16,18 വാ​ർ​ഡു​ക​ളി​ലെ ഏ​ക​ദേ​ശം 600 ഓ​ളം കു​ടും​ബ​ങ്ങ​ളി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സ്സാ​ണ് കു​റു​ന്ത​ല​ക്കോ​ട്ട്ചി​റ. പ്ര​ദേ​ശ​ത്തെ ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​ക​ൾ​ക്കും കു​ടി​വെ​ള്ള​ത്തി​നും ഉ​പ​യു​ക്ത​മാ​യ കു​റു​ന്ത​ല​ക്കോ​ട്ട് ചി​റ കാ​ലാ​കാ​ല​ങ്ങ​ളി​ലെ സം​ര​ക്ഷ​ണ​മി​ല്ലാ​തെ വ​ന്ന​തും അ​ധി​കൃ​ത​രു​ടെ നി​രു​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യ ന​ട​പ​ടി​ക​ളും കാ​ര​ണ​മാ​ണ് ചി​റ നാ​ശ​ത്തി​ന്റെ വ​ക്കി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത്.

ഹോ​ട്ട​ലു​ക​ളി​ലേ​യും ഫ്ലാ​റ്റു​ക​ളി​ൽ​നി​ന്നും ദേ​ശീ​യ പാ​ത വ​ഴി ത​ള്ളു​ന്ന സെ​പ്ടി​ക് ടാ​ങ്ക് മാ​ലി​ന്യ​വും മ​റ്റ് മാ​ലി​ന്യ​വും നി​റ​ഞ്ഞ​തോ​ടെ ഒ​ഴു​ക്ക് നി​ല​ച്ച് ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യ മാ​ലി​ന്യ​ക്കു​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ചി​റ. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​ധാ​ന ക​വ​ല​യാ​യ അ​ത്താ​ണി​യി​ലെ പ​ല ഹോ​ട്ട​ലു​ക​ളി​ലേ​യും മാ​ലി​ന്യം ഭീ​മ​മാ​യ തോ​തി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കാ​ന വ​ഴി ചി​റ​യി​ൽ ഒ​ഴു​ക്കു​ന്ന​ത് പ​ല ത​വ​ണ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണാ​ക്ഷേ​പം.

പ​രി​സ​ര​വാ​സി​ക​ളും മ​റ്റും മാ​ലി​ന്യ​ത്തി​ന്റെ അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം മൂ​ലം വി​ഷ​മി​ക്കു​ക​യാ​ണ്. കാ​ന​യി​ൽ ത​ള്ളു​ന്ന മാ​ലി​ന്യം 18-ാം വാ​ർ​ഡി​ലെ പാ​ലി​യ​പ്പാ​ട​ത്തേ​ക്ക് എ​രു​മ​ത്തോ​ട് വ​ഴി​യാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​ത് മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ഇ​ത് ത​ട​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഹോ​ട്ട​ലു​ക​ൾ​ക്ക് മു​ന്നി​ലെ ദേ​ശീ​യ​പാ​ത നി​ർ​മി​ച്ച കാ​ന​യു​ടെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഗ്രാ​മ​വാ​സി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​റ്റി പ​രി​ശോ​ധി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര​മാ​യി ചി​റ​യി​ലെ പു​ല്ലും പാ​യ​ലും വൃ​ത്തി​യാ​ക്കി സം​ര​ക്ഷി​ക്കാ​നും ജ​ല​നി​ര​പ്പ് താ​ഴ്ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ചൊ​വ്വ​ര ഇ​റി​ഗേ​ഷ​നി​ൽ​നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് ചി​റ​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കു​റു​ന്ത​ല​ക്കോ​ട്ട് ചി​റ​ക്ക​രി​കി​ൽ ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന് രാ​ത്രി ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ഒ​രു വ​ർ​ഷം മു​മ്പ് പ്ര​ദേ​ശ​ത്ത് സി.​സി.​ടി.​വി കാ​മ​റ സ്ഥാ​പി​ക്കു​ന്നു​വെ​ന്ന പേ​രി​ൽ പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചെ​ങ്കി​ലും നാ​ളി​തു​വ​രെ കാ​മ​റ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ത് ത​ത്പ​ര​ക​ക്ഷി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. കു​റു​ന്ത​ല​ക്കോ​ട്ട് ചി​റ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നും ചി​റ പ​രി​സ​ര​ത്ത് ചേ​ർ​ന്ന കു​റു​ന്ത​ല​ക്കോ​ട്ട് ചി​റ സം​ര​ക്ഷ​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

സ​മ​ര​ത്തി​ന്റെ മു​ന്നോ​ടി​യാ​യി ക​ല​ക്ട​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ വ​കു​പ്പ് തു​ട​ങ്ങി​യ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

വാ​ർ​ഡ് അം​ഗം ഉ​ഷ സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 18-ാം വാ​ർ​ഡ് അം​ഗം ജ​യ​കൃ​ഷ്ണ​ൻ, ഐ​ശ്വ​ര്യ ന​ഗ​ർ റ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് സു​രേ​ഷ് അ​ത്താ​ണി, പ്ര​വീ​ൺ കു​മാ​ർ, പി.​പി. ഐ​സ​ക്, ശാ​ന്തി​ന​ഗ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക​ട്ട​റി എം.​കെ. ബി​ജു, സാ​ബു കോ​ഴി​ക്ക​ലാ​ൻ, സാ​റാ​ക്കു​ട്ടി, മേ​രി കോ​ര​ത്, ഷി​ജു​ലാ​ൽ, പി.​ആ​ർ. ബി​ജു, എ.​എ​ൻ. സു​രേ​ഷ്, അ​ത്താ​ണി ടൗ​ൺ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി നെ​ൽ​ക്ക​ര, കെ.​എം. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eranamkulamNedumbaserrigarbage dump
News Summary - Kurunthalakkottu Chira turns into a garbage dump; locals protest
Next Story