കുമ്പളങ്ങി-പെരുമ്പടപ്പ് പാലം: തൂണിനടിയിൽനിന്ന് മണൽ ഒലിച്ചുപോകുന്നു
text_fieldsപള്ളുരുത്തി: കുമ്പളങ്ങി-പെരുമ്പടപ്പ് പാലത്തിെൻറ ഒന്നാം സ്പാനിെൻറ അടിഭാഗത്തുനിന്ന് വൻതോതിൽ മണൽ ഒലിച്ചുപോകുന്നത് ഭീതി ഉയർത്തുന്നു. ആദ്യതൂൺ ആരംഭിക്കുന്ന പെരുമ്പടപ്പ് ഭാഗത്താണ് പാലത്തിന് അപകടം സംഭവിച്ചേക്കാവുന്ന തരത്തിൽ മണൽ ഒലിച്ചുപോയിരിക്കുന്നത്. സ്പാനിന് ചുറ്റും ഭിത്തികെട്ടി സംരക്ഷിച്ചിരുന്ന കരിങ്കല്ലുകൾ മുഴുവനായും സാമൂഹിക വിരുദ്ധർ കടത്തിക്കൊണ്ടുപോയ നിലയിലാണ്.
കരിങ്കല്ല് ഇളക്കി മാറ്റിയതോടെയാണ് ഇതിനടിയിലെ പൂഴി ഇളകി കായലിലേക്ക് ഒഴുകാൻ ഇടയാക്കിയത്. ഇവിടുത്തെ കായൽ സംരക്ഷണ ഭിത്തിയും മീറ്ററുകളോളം തകർത്ത് കരിങ്കല്ലുകൾ ഇളക്കി മാറ്റി കടത്തി. പാലത്തിനടിയിൽനിന്ന് ഒഴുകി ഒലിക്കുന്ന മണൽ മുഴുവൻചെന്ന് പതിക്കുന്നത് കായലിലേക്കാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിലാണ് കരിങ്കല്ലുകൾ ഇവിടെ നിന്ന് പൊളിച്ചുകടത്തിയിരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പാലത്തിനടിയിൽനിന്ന് മണലൊലിപ്പ് തുടർന്നാൽ പാലത്തിെൻറ അപ്രോച് റോഡിനും ഭാവിയിൽ അപകടം ഉണ്ടായേക്കാം. ബന്ധപ്പെട്ട അധികൃതരെ രേഖാമൂലം വിവരം ധരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
റിങ് കായലിലേക്ക് താഴ്ന്നിട്ടും അന്വേഷണം നടത്താതെ പൊതുമരാമത്ത് വകുപ്പ്
പള്ളുരുത്തി: കുമ്പളങ്ങി കായൽ നടുവിൽ പാലത്തിെൻറ ആദ്യഡിസൈൻ പ്രകാരം വെൽ ഫൗണ്ടേഷനായി നിർമിച്ച കൂറ്റൻ റിങ് ഒരു മാസം മുമ്പ് കായലിന് മധ്യത്തിലേക്ക് ഇരുന്നുപോയിട്ടും പൊതുമരാമത്ത് അന്വേഷണം നടത്താത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ജൂൺ 12നാണ് പാലത്തിെൻറ മധ്യത്തിൽ സ്ഥിതി ചെയ്തിരുന്ന റിങ് വലിയ ശബ്ദത്തോടെ കായലിനിടയിലേക്ക് താഴ്ന്നത്. ഈ സമയം പാലത്തിന് ഇളക്കം ഉണ്ടായതായും സമീപത്ത് ഉണ്ടായിരുന്നവർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

