കുടുംബശ്രീ വായ്പ തട്ടിപ്പ്: സി.ഡി.എസ് ചെയര്‍പേഴ്സനെ പുറത്താക്കി
text_fieldsമലയാറ്റൂര്‍: കുടുംബശ്രീ വഴി വായ്പ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മലയാറ്റൂര്‍ പഞ്ചായത്തിലെ സി.ഡി.എസ് ചെയര്‍പേഴ്സനെ പുറത്താക്കി. എട്ടുലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാരോപിച്ചാണ് ചെയര്‍പേഴ്സനായ സജിനി സന്തോഷിനെ പുറത്താക്കിയത്.
കുടുംബശ്രീ അംഗങ്ങളുടെ പേരില്‍ 2018ല്‍ 10 പേര്‍ക്കായി 10 ലക്ഷം രൂപ വായ്പയെടുത്ത് നല്‍കിയിരുന്നു. എല്ലാ അംഗങ്ങളും മാസം 1000 രൂപ വീതം സജിനിയുടെ പക്കല്‍ ഏല്പിക്കാനും സജിനി ബാങ്കില്‍ മാസംതോറും പണം അടക്കാനുമായിരുന്നു വ്യവസ്ഥയെന്ന് പറയുന്നു. അംഗങ്ങള്‍ കൃത്യമായി സജിനിയുടെ പക്കല്‍ രൂപ കൊടുെത്തങ്കിലും മൂന്നുവര്‍ഷമായിട്ടും ഒരുരൂപ പോലും ബാങ്കില്‍ അടച്ചിട്ടില്ല.
ബാങ്കില്‍നിന്ന് നോട്ടീസ് വന്നപ്പോഴാണ് തങ്ങള്‍ വഞ്ചിതരായ വിവരം അംഗങ്ങള്‍ക്ക് മനസ്സിലായത്. ഇതേതുടര്‍ന്ന് അംഗങ്ങള്‍ സജിനിയെ സമീപിച്ചപ്പോള്‍ താന്‍ പണം അടച്ചിട്ടുെണ്ടന്നും എന്നാല്‍, അക്കൗണ്ട് മാറിപ്പോെയന്നും പറഞ്ഞ് മടക്കിയയച്ചു.
കുടുംബശ്രീ അംഗങ്ങള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സജിനി പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

