Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രക്കാരിക്ക്...

യാത്രക്കാരിക്ക് നെഞ്ചുവേദന; ആശുപത്രിയിലേക്കുപാഞ്ഞ് കെ.എസ്.ആർ.ടി.സി

text_fields
bookmark_border
ksrtc
cancel

മൂ​വാ​റ്റു​പു​ഴ: നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യാ​ത്ര​ക്കാ​രി​ക്ക് ര​ക്ഷ​ക​രാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ജീ​വ​ന​ക്കാ​ർ. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ലെ പാ​ല​ക്കാ​ട് സൂ​പ്പ​ര്‍ഫാ​സ്റ്റ് ബ​സി​ലെ യാ​ത്ര​ക്കാ​രി​യെ ജീ​വ​ന​ക്കാ​ർ ത​ക്ക​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മ​ല്ല​പ്പ​ള്ളി​യി​ല്‍നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് പോ​കു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് സ്വ​ദേ​ശി ബീ​ന​ക്കാ​ണ് (47) അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ബ​സ് പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ല്‍ എ​ത്തി​യ​തോ​ടെ ഇ​വ​ർ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ഭ​ര്‍ത്താ​വ് അ​രു​ണ്‍കു​മാ​ര്‍ ഉ​ട​ന്‍ ഡ്രൈ​വ​ര്‍ പ്ര​സാ​ദ്, ക​ണ്ട​ക്ട​ര്‍ ജു​ബി​ന്‍ എ​ന്നി​വ​രോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. ഉ​ട​ന്‍ ബ​സ് നി​ര്‍ത്തി സ​മീ​പ​ത്തെ ക്ലി​നി​ക്കി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വം​മൂ​ലം ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കാ​നാ​യി​ല്ല.

ഇ​തോ​ടെ ബ​സ് തി​രി​ച്ച് തൊ​ട്ട​ടു​ത്തെ സ​ബൈ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ത​ക്ക​സ​മ​യ​ത്തു​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തി​നാ​ലാ​ണ് ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ബ​സ് അ​തി​വേ​ഗ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​തി​ന്റെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ധി​കൃ​ത​ര്‍ പി​ന്നീ​ട് പ​ങ്കു​വെ​ച്ചു.

പ്ര​സാ​ദി​നെ​യും ജു​ബി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും വി​ഡി​യോ​ക്കൊ​പ്പ​മു​ള്ള കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രോ​ടും മാ​നേ​ജ്‌​മെ​ന്റി​നോ​ടും അ​വ​ശ​ത​യി​ലാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ഒ​രേ മ​ന​സ്സ്​ കാ​ണി​ച്ച ബ​സി​ലെ യാ​ത്ര​ക്കാ​ര്‍ക്കും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു കെ.​എ​സ്.​ആ​ർ.​ടി.​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC
News Summary - KSRTC Bus Staff Save Life of Passenger
Next Story