ഈ ഗാനം, ഇഷ്ടഗാനം
text_fieldsകൊച്ചി: കോവിഡ് കാലമെന്നോ പ്രളയകാലമെന്നോ വ്യത്യാസമില്ലാതെ ഇരുട്ട് മാറ്റിയവർ, കൊടുങ്കാറ്റിലും പതറാതെ നാടിന് വെളിച്ചം പകർന്നവർ... രാപകലില്ലാതെ പണിയെടുക്കുന്ന വൈദ്യുതി ബോർഡിലെ ഫീൽഡ് ജീവനക്കാരുടെ സേവനം അത്രമേൽ മഹത്തരമാകുന്നത് ഇത്തരം ചില കാരണങ്ങൾ കൊണ്ടാണ്. ഈ സേവനങ്ങളെ ഗാനമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഒരു കൂട്ടം ജീവനക്കാർ.
ഇടപ്പള്ളി ഇലക്ര്ടിക്കൽ സെക്ഷൻ സീനിയർ അസിസ്റ്റൻറ് ഷൈജു കേളന്തറ എഴുതിയ പെയ്തിറങ്ങിയ മഹാമാരി തൻ എന്നു തുടങ്ങുന്ന ഗാനം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിച്ചു. ജോൺസൺ മങ്ങഴ സംഗീതം നൽകിയ ഗാനം ഉറുമീസ് (ഇല. സെക്ഷൻ അങ്കമാലി) ജേഥു (ഇല. സെക്ഷൻ, ചേരാനല്ലൂർ) ഷാജി (മുൻ കോൺട്രാക്ട് ജീവനക്കാരൻ) എന്നിവർ ചേർന്നാണ് ആലപിച്ചത്. വൈദ്യുതി ബോർഡിലെ 14 ജില്ലകളിലെയും വിവിധ ഓഫിസിലെ 50 ഓളം ഫീൽഡ് ജീവനക്കാർ അവർ ജോലി ചെയ്യുന്നിടത്തുനിന്ന് മൊബൈലിൽ പകർത്തിയ നൂറോളം വിഡിയോകൾ ഒരുമിച്ചു ചേർത്താണ് സംഗീത ആൽബം തയാറാക്കി യൂട്യൂബിൽ റിലീസ് ചെയ്തത്.
വിവിധ ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലുമായി 50000 ത്തോളം പേർ വിഡിയോ കണ്ടു. ജീവനക്കാരുടെ ആത്മാഭിമാനം ഉണർത്തുന്ന ഗാനമെന്ന് കെ.എസ്.ഇ.ബി ചെയർമാനും അഭിപ്രായപ്പെട്ടു. ബോർഡ് ഒഫീഷ്യൽ പേജിൽ വിഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

