കൊച്ചി: ആശങ്ക വർധിപ്പിച്ച് ജില്ലയിൽ കോവിഡ് വ്യാപനം തുടരുന്നു. 3980 പേർക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 3958 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.
10േപർ കേരളത്തിന് പുറത്ത് നിന്നും എത്തിയവരും രണ്ടുപേർ ആരോഗ്യപ്രവർത്തകരുമാണ്. 10 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 700 പേർ മാത്രമാണ് രോഗ മുക്തി നേടിയത്.
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,855 ആണ്. തൃക്കാക്കരയിലാണ് കൂടുതൽ രോഗികൾ- 173. തൃപ്പൂണിത്തുറയിൽ 119, വരാപ്പുഴയിൽ 108, വാഴക്കുളത്ത് 101 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ചേരാനല്ലൂർ -95, പള്ളുരുത്തി -94,പള്ളിപ്പുറം -82, എടത്തല -77, രായമംഗലം -69, ശ്രീമൂലനഗരം -66, വൈറ്റില -65, എളങ്കുന്നപ്പുഴ -61, കുന്നത്തുനാട് -61, തിരുമാറാടി -59, ഫോർട്ട് കൊച്ചി -59, കിഴക്കമ്പലം -58, ഏലൂർ -57, വെങ്ങോല -56, കീഴ്മാട് -53, ഏഴിക്കര -51, പായിപ്ര -51, കൂവപ്പടി-50, കോതമംഗലം-50, പിറവം- 50, കടവന്ത്ര -49, വടക്കേക്കര -48, ആലങ്ങാട്-47, എളമക്കര-46, കടമക്കുടി-46, മുളവുകാട് -44,നോർത്തുപറവൂർ -43, കലൂർ -41,ചൂർണിക്കര -40,ഉദയംപേരൂർ -39, കളമശ്ശേരി -39,കടുങ്ങല്ലൂർ -37,കുമ്പളം -37, നെടുമ്പാശ്ശേരി -37, മുളന്തുരുത്തി -37,ആലുവ -36, എറണാകുളം സൗത്ത് -35, ചെല്ലാനം -34,വാരപ്പെട്ടി -34,കറുകുറ്റി -33,ആരക്കുഴ -32,മരട് -32,വടവുകോട് -32,പാലാരിവട്ടം-31,കുന്നുകര -30,എറണാകുളം നോർത്ത് -29,കോട്ടുവള്ളി -29,മൂക്കന്നൂർ -29,ഇടപ്പള്ളി -28,തമ്മനം -28,തിരുവാണിയൂർ -28,തേവര -28,നെല്ലിക്കുഴി -27,പെരുമ്പാവൂർ -27,മട്ടാഞ്ചേരി-27,എടവനക്കാട്-26,നായരമ്പലം -26,പിണ്ടിമന -26,മൂവാറ്റുപുഴ -26,അങ്കമാലി -25,തുറവൂർ -25,മണീട് -25,ആയവന -24,ചോറ്റാനിക്കര -24,ആവോലി -23,കാഞ്ഞൂർ -22,തോപ്പുംപടി -22,മഞ്ഞള്ളൂർ -22, മഴുവന്നൂർ -22,വാളകം -22,പോത്താനിക്കാട്-21, രാമമംഗലം -21, വെണ്ണല -21, കീരംപാറ -20, വടുതല -20 എന്നിവിടങ്ങളാണ് കൂടുതൽ രോഗികളുള്ള മറ്റ് സ്ഥലങ്ങൾ. 7554 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1049 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി.
ആകെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ- 5052. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16,759 സാമ്പിളുകൾ കൂടി കോവിഡ് പരിശോധനക്ക് അയച്ചിട്ടുണ്ട്.
പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ മൂന്ന് കോവിഡ് മരണങ്ങൾ. ചികിത്സയിലിരുന്ന മൂന്നുപേരാണ് ബുധനാഴ്ച മരിച്ചത്. കണ്ടന്തറ സ്വദേശി പരീത്പിള്ള (83), അല്ലപ്ര തുരുത്തുമാലി വീട്ടിൽ അബൂബക്കർ (77), വെങ്ങോല പാലായിക്കുന്ന് സ്വദേശി ജോർജ് (59) എന്നിവരാണ് മരിച്ചത്. വെങ്ങോല പഞ്ചായത്തിൽ കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തിൽ കണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരും ആശങ്കയിലാണ്.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വെൻറിലേറ്റർ സൗകര്യംപോലും കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്.