രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsകോതമംഗലം: രണ്ട് കിലോ കഞ്ചാവുമായി കാറിലെത്തിയ യുവാവ് പിടിയിൽ. തിരുവല്ല കോട്ടൂർ വടശ്ശേരിമലയിൽ മജേഷ് എബ്രഹാം ജോണിനെയാണ് (40) എക്സൈസ് സംഘം പിടികൂടിയത്. കോതമംഗലം ബൈപാസ് റോഡിൽ വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. കാറും കസ്റ്റഡിയിലെടുത്തു.
രണ്ട് കിലോ കഞ്ചാവുമായി കുമളി ചെക്പോസ്റ്റിൽ പിടിയിലായി ജ്യാമത്തിലിറങ്ങി രണ്ട് മാസം തികയും മുമ്പാണ് വീണ്ടും പിടിയിലായത്. കോതമംഗലത്തുനിന്നാണ് കഞ്ചാവ് ലഭിച്ചതെന്നാണ് ഇയാളുടെ മൊഴി. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ്,പ്രിവൻറിവ് ഓഫിസർ കെ.എ. നിയാസ് സുനിൽ, ബിജു, ബിന്നി, ജയൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

