തോക്കുചൂണ്ടി പണം കവരാന്‍ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി പിടിയില്‍
text_fieldsസജിത്ത്, അഭിലാഷ്
കോതമംഗലം: സ്വർണാഭരണക്കട നടത്തുന്ന ഇടുക്കി സ്വദേശിയുടെ കാർ തടഞ്ഞ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി കോതമംഗലം പൊലീസിെൻറ പിടിയിൽ. അങ്കമാലി എടത്തോടുഭാഗത്ത് തളിയപ്പുറം വീട്ടിൽ സജിത്ത് (34), വരാപ്പുഴ ശാന്തിനഗര്‍ ചുവന്നാരുംപാടത്ത് വീട്ടിൽ അഭിലാഷ് (34) എന്നിവരാണ് അറസ്റ്റിലായത്.
മറ്റ് പ്രതികളായ വടുതല പുന്നക്കാട്ടുശ്ശേരി കണ്ടെയ്നർ സാബു എന്ന സാബു, ചക്കരപ്പറമ്പ് പുൽപറമ്പ് റോഡിൽ പുറക്കാട്ടിൽ വീട്ടിൽ തംസ് എന്ന നിധിൻ ആൻറണി, ചേരാനല്ലൂർ ചിറ്റൂർ ഹോളി ഫാമിലി ചർച്ച് ഭാഗെത്ത പള്ളിക്കവീട്ടിൽ ആൻറണി റിജോയ്, വരാപ്പുഴ പാലക്കാപറമ്പിൽ വീട്ടിൽ ജെറി ജോസ്, ഇടുക്കി രാജകുമാരി കൊല്ലാർമാലിൽ വീട്ടിൽ എൽദോ മാത്യു എന്നിവരെ നേരേത്ത പിടികൂടിയിരുന്നു.
ഫെബ്രുവരി ഒന്നിന് ഇടുക്കി രാജാക്കാട് സ്വര്‍ണാഭരണക്കട നടത്തുന്ന ബെഷി കാറില്‍ തൃശൂരിലേക്ക് പോകുംവഴി തങ്കളം മാർ ബസേലിയോസ് ഡെൻറൽ കോളജിന് സമീപം പ്രതികൾ കാറിന് വട്ടംവെച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പണവുമായാണ് ബെഷി സഞ്ചരിക്കുന്നതെന്ന വിവരമറിഞ്ഞ് തട്ടിയെടുക്കാനായിരുന്നു ശ്രമം.

