കൈകൾ കെട്ടി വേമ്പനാട്ടുകായലിലൂടെ നീന്താൻ 11കാരി
text_fieldsപ്രദർശന നീന്തൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം: കൈകൾ കെട്ടി വേമ്പനാട്ടുകായലിലൂടെ നീന്താൻ 11കാരി. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ അറാക്കൽ ബിജു തങ്കപ്പന്റെയും ശ്രീകലയുടെയും മകൾ ലയ ബി. നായരാണ് നവംബർ 12ന് വേമ്പനാട്ടുകായലിൽ 4.30 കിലോമീറ്റർ ഇരുകൈയും ബന്ധിച്ച് ഗിന്നസ് ബുക്കിലേക്ക് നീന്തിക്കയറാൻ തയാറെടുക്കുന്നത്.
ഇതിന് മുന്നോടിയായി വാരപ്പെട്ടി പഞ്ചായത്തിലെ നീന്തൽക്കുളത്തിൽ പ്രദർശന നീന്തൽ സംഘടിപ്പിച്ചു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഡയാന നോബി, മെംബർമാരായ സി. ശ്രീകല, കെ.കെ. ഹുസൈൻ, എയ്ഞ്ചൽ മേരി ജോബി, ദിവ്യ സലി, പാർട്ടി നേതാക്കളായ കെ.സി. അയ്യപ്പൻ, എം.പി. വർഗീസ്, നിർമല മോഹനൻ, പി.കെ. നജീബ്, അനന്തു സജീവൻ, റെജിന, ടി.എം. ബേബി എന്നിവർ സംബന്ധിച്ചു.