വിഷു ദിനത്തിൽ ആക്രമണം നടത്തിയ മൂന്നുപേർ പിടിയിൽ
text_fieldsകോതമംഗലം: വിഷു ദിനത്തിലെ ആക്രമണം നടത്തിയ മൂന്നുപേർ പിടിയിൽ. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ തൊടക്കരയിൽ ബേസിൽ ജോഷി (25), മോളെക്കുടിയിൽ ബോണി പൗലോസ് (32), കണ്ടേക്കാട് സജില്‍ സാനു (21) എന്നിവരെയാണ് പിടികൂടിയത്.
ഇവര്‍ മദ്യലഹരിയിൽ കൂവപ്പാറ സ്വദേശികളായ കൂവപ്പറമ്പിൽ വീട്ടിൽ അനിൽകുമാർ, അരുൺകുമാർ, പ്രദീപ് എന്നിവരെ കത്തികൊണ്ട് കുത്തിയും കല്ലുകൊണ്ടിടിച്ചും പരിക്കേല്‍പ്പിച്ച് സ്വർണാഭരണം കവർച്ച ചെയ്തശേഷം കാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവരില്‍ ബേസില്‍, ബോണി എന്നിവര്‍ മുമ്പ് പല കേസുകളിലും പ്രതികളായവരാണ്.
ഇൻസ്‌പെക്ടർ കെ.എം. മഹേഷ്‌കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ പി.വി. ജോർജ്, എ.എസ്.ഐ മാരായ അജികുമാർ, അനിൽ കുമാർ, അജിമോൻ സി.പി.ഒ മാരായ ജോളി, സുബാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പച്ചക്കറി കട ഉടമയെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
മൂവാറ്റുപുഴ: പച്ചക്കറി കടയിലേക്ക് പടക്കം എറിഞ്ഞത് ചോദ്യം ചെയ്ത കടയുടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. വയനാട് മാനന്തവാടി ഒണ്ടേങ്കാടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജാർബിക് ജെയിംസ് (38), പേഴക്കാപ്പള്ളി പുന്നേപ്പടി കോട്ടുങ്കൽ വീട്ടിൽ അബ്ദുല്ല (44), ഐരാപുരം കുന്നക്കുരുടി കാഞ്ഞിരത്തും കൂഴിയിൽ ഡിനിൽ (36) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മൂവാറ്റുപുഴ ഐ.ടി.ആർ ജങ്ഷനിൽ പച്ചക്കറി കട നടത്തുന്ന തൊടുപുഴ സ്വദേശി നിസാമുദ്ദീനെയാണ് ആക്രമിച്ചത്.
പ്രതികൾ മദ്യപിച്ച് വിഷു ദിവസം കടയുടെ മുന്നിൽ പടക്കം പൊട്ടിച്ചത് നിസാമുദ്ദീന്‍ ചോദ്യം ചെയ്തിരുന്നു. കടയിൽ അതിക്രമിച്ച് കയറിയ അക്രമി സംഘം നിസാമുദ്ദീനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച കടയിലെ തൊഴിലാളിയെയും ഇവര്‍ ആക്രമിച്ചു. ഇൻസ്പെക്ടർ എം.കെ. സജീവ്, എസ്.ഐ. ബഷീർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.