അക്രമകാരിയായ പിടിയാനയെ പിടികൂടണമെന്ന ആവശ്യം ശക്തം
text_fieldsജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാന
കോതമംഗലം: കണ്ണക്കട, കുര്‍ബാനപ്പാറ, കൈതപ്പാറ പ്രദേശങ്ങളിൽ വിലസുന്ന അക്രമകാരിയായ പിടിയാനയെ പിടികൂടണമെന്ന ആവശ്യം ശക്തം. പകല്‍സമയത്തും ആന ജനവാസമേഖലയിലും കൃഷിയിടങ്ങളിലും ചുറ്റിത്തിരിയുകയും വന്‍തോതില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്യുകയാണ്. രോഗബാധിതയായ ആന പത്ത് ദിവസത്തിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.
പാറക്കാലില്‍ മോണ്‍സിയുടെ വീട്ടുമുറ്റത്താണ് ആന പലപ്പോഴും നിലയുറപ്പിക്കുന്നത്. ആനയെ മയക്കുവെടിവെച്ച് പിടികൂടി പ്രദേശത്തുനിന്ന് നീക്കണമെന്ന് നാട്ടുകാര്‍ ആദ്യം മുതല്‍ ഉന്നയിച്ചെങ്കിലും അധികാരികള്‍ അവഗണിക്കുകയായിരുന്നു. ജനപ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ കോടനാട് റേഞ്ച് ഓഫിസര്‍ ആര്. അദീഷ് സ്ഥലത്തെത്തി വിവരശേഖരണം നടത്തി. ആനയെ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് റേഞ്ച് ഓഫിസറും ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും അനുകൂലിച്ചു. ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉടനടി റിപ്പോര്‍ട്ട് നല്‍കുമെന്ന് റേഞ്ച് ഓഫിസര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി. അതുവരെ രാത്രിയും പകലും പ്രദേശത്ത് വനപാലകരെ നിരീക്ഷണത്തിനായി നിയോഗിക്കും. ആന ആരോഗ്യം വീണ്ടെടുത്തതായാണ് സംഘത്തിലുണ്ടായിരുന്ന വെറ്ററിനറി ഡോക്ടറുടെ വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

