ഊന്നുകല്ലിലെ ക്ഷേത്രത്തിലും വീട്ടിലും വൻ മോഷണം; ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നു
text_fieldsമോഷ്ടാക്കൾ വീട്ടുസാധനങ്ങൾ വലിച്ചു വാരിയിട്ടിരിക്കുന്നു
കോതമംഗലം: ഊന്നുകൽ നമ്പൂരിക്കൂപ്പ് കരിങ്കാളി പാറ ഭഗവതി ക്ഷേത്രത്തിൽനിന്ന് ഓഫിസിെൻറയും ശ്രീകോവിലിെൻറയും പൂട്ട് പൊളിച്ച് അയ്യായിരത്തോളം രൂപയും പുതിയേടത്ത് മത്തായിയുടെ വീട്ടിൽനിന്ന് ഏകദേശം ഏഴ് ജോടി കമ്മലും ഉൾപ്പെടെയുള്ള നിരവധി സ്വർണാഭരണങ്ങളും പരേതനായ പറക്കുടി ജയിംസിെൻറ വീട്ടിലും റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മാന്തൊട്ടി വീട്ടിൽ ഫ്രാൻസിസിെൻറ വീട്ടിലും വാതിൽ പൊളിച്ച് മോഷണം നടന്നു.
മോഷണത്തിെൻറ വ്യാപ്തി എത്രത്തോളമെന്ന് അറിയണമെങ്കിൽ വീടുകളിലെ ആളുകൾ തിരിച്ചെത്തിയാൽ മാത്രമേ സാധിക്കുകയുള്ളൂ. ബുധനാഴ്ച അർധരാത്രിയും വ്യാഴാഴ്ച പുലർച്ചക്കും ഇടയിലാണ് മോഷണം നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണ് പൊലീസ്. രാത്രി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

