സമരം ചെയ്യാനെത്തിയ കുടുംബത്തെ മാറ്റാനുള്ള നീക്കം സംഘർഷത്തിൽ കലാശിച്ചു
text_fieldsകോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ഓഫിസിനുമുന്നിൽ സമരം ചെയ്യാനെത്തിയ കുടുംബത്തെ മാറ്റാനുള്ള നീക്കം സംഘർഷത്തിൽ കലാശിച്ചു. 20 അടിയിലേറെ ഉയരത്തിൽ തെൻറ വീടിന് ഭീഷണിയായി നിൽക്കുന്ന കരിങ്കൽകെട്ട് പൊളിച്ചുനീക്കി ബലപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് നെല്ലിക്കുഴി 10ാം വാർഡിൽ താമസിക്കുന്ന കണിച്ചാട്ട് ഷാജഹാനാണ് ഭാര്യയും രണ്ട് മക്കളുമൊന്നിച്ച് ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരവുമായി എത്തിയത്.
2019 മുതൽ നിലനിൽക്കുന്ന തർക്കത്തിൽ പഞ്ചായത്ത് ഡയറക്ടറും മുഖ്യമന്ത്രിയും തനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടും പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരവുമായി എത്തിയത്. സമരക്കാരെ പഞ്ചായത്ത് ഓഫിസ് വളപ്പിൽനിന്ന് തള്ളിപ്പുറത്താക്കാൻ പ്രസിഡൻറും വാർഡ് അംഗവും ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
സ്ഥലത്ത് എത്തിയ െപാലീസ് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ഗൃഹനാഥനെ കസ്റ്റഡിയിലെടുത്തു.