ലിങ്ക് റോഡ് ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടു
text_fieldsലിങ്ക് റോഡ് ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ട നിലയിൽ
കോതമംഗലം:നഗരത്തിലെ ലിങ്ക് റോഡ് ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ട് അപകട ഭീഷണിയിൽ. എ.എം റോഡിൽ നിന്ന്കെ .എസ്.ഇ.ബി ഓഫിസിന് എതിർവശത്തുകൂടെ കോൺഗ്രസ് ഓഫിസ് വഴി ദേശീയപാതയിലേക്കെത്തുന്ന ലിങ്ക് റോഡിൻ്റെ അവസാന ഭാഗത്ത് കലുങ്കിനോട് ചേർന്നാണ് ഇടിച്ചിൽ.
കലുങ്കിൻ്റെ സംരക്ഷണഭിത്തിയും തകർന്ന നിലയിലാണ്. ടാറിങ്ങിൻ്റെ അടിയിൽ നിന്ന് മണ്ണ് ഓലിച്ചുപോയിരിക്കുന്നതിനാൽ വാഹനങ്ങൾ അരിക് ചേർത്താൽ കുഴിയിലോ തോട്ടിലോ പതിക്കുന്ന സ്ഥിതിയാണ്.
റോഡ് ഇടിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇഷ്ടിക വച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നതല്ലാതെ അപകട സാഹചര്യം ഒഴിവാക്കാൻ നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

