സ്പിരിറ്റ് കടത്ത്: പ്രധാന പ്രതി പിടിയിൽ
text_fieldsഅറസ്റ്റിലായ റെജി
കോതമംഗലം: സ്പിരിറ്റ് കടത്തിലെ പ്രധാന പ്രതി പോത്താനിക്കാട് പള്ളിക്കാപറമ്പിൽ റെജിയെ പിടികൂടി.
ജൂലൈ അഞ്ചിന് പോത്താനിക്കാട്ട് സ്പിരിറ്റ് കുപ്പികളിൽ നിറച്ച് ബൈക്കുകളിൽ വിൽപന നടത്തിക്കൊണ്ടിരുന്ന നാൽവർ സംഘത്തെപ്പറ്റി എക്സൈസ് സംഘത്തിന് രഹസ്യ വിവരം കിട്ടിയതിനെത്തുടർന്ന് നടത്തിയ റെയ്ഡിൽ നാലുലിറ്റർ സ്പിരിറ്റുമായി പോത്താനിക്കാട് ഉന്നതുംവീട്ടിൽ ബിബിനെ അറസ്റ്റ് ചെയ്തിരുന്നു.
സംഘത്തിൽ ഉൾപ്പെട്ട മൂവർ സംഘം ഓടിക്കളയുകയായിരുന്നു. റെജി നിരവധി സ്പിരിറ്റ് കേസുകളിലെ പ്രതിയാണ്. കോതമംഗലം എക്സൈസസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിെൻറ നേതൃത്വത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന റെജിയെ കഴിഞ്ഞ ദിവസം ജനറൽ ഹോസ്പിറ്റലിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 2013ലും 13 കന്നാസ് സ്പിരിറ്റ് കടത്തിക്കൊണ്ടുവന്നതിന് റെജിയെ അറസ്റ്റ് ചെയ്തിരുന്നു.