ബസും ലോറിയും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
text_fieldsകോതമംഗലം: പെരുമ്പാവൂർ റോഡിൽ ഇരുമലപ്പടി കിഴക്കേക്കവലയിൽ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്.ഇരുവാഹനത്തിലെയും ഡ്രൈവർമാർക്കും നാല് യാത്രികർക്കുമാണ് പരിക്ക്. ബസ് യാത്രികരയ ഏതാനും പേർക്ക് നിസ്സാര പരിക്കുണ്ട്.
കൊമ്പനാട് തോമ്പ്രക്കുടിയിൽ രജനി സാബു (42), ജീവ ബാബു (12), നെല്ലിക്കുഴി പുത്തൻപുര അക്സ് കുര്യാക്കോസ് (16), വടാട്ടുപാറ മംഗലത്ത് ബാദുഷ സലിം (30), വേട്ടാമ്പാറ പുൽപറമ്പിൽ സോളി ജോയി (60), വടാട്ടുപാറ മൂഴിയിൽ എം.എസ്. സനീഷ് എന്നിവരെ മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം.
കോതമംഗലം ഭാഗത്തുനിന്നു വന്ന ബസ് വളവ് തിരിയുന്നതിനിടെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന കാബിൻ പൊളിച്ച് പുറത്തെടുത്തു. ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

