കിണറ്റിൽ വീണ കാട്ടുപന്നികളെ രക്ഷപ്പെടുത്തി
text_fieldsകോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിൽ ഉപയോഗശൂന്യമായ കിണറ്റിൽ വീണ 14 കാട്ടുപന്നികളെ വനപാലകർ രക്ഷപ്പെടുത്തി.
വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന പിണവൂർകുടി, പെരുമാൾകുത്തിലെ പുരയിടത്തിൽ ഉപയോഗശൂന്യമായിക്കിടന്ന പഞ്ചായത്തിന്റെ കിണറ്റിലാണ് 14 പന്നികൾ വീണത്. വ്യാഴാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് പന്നികൾ കിണറ്റിൽ വീണത്.
വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ബി.എഫ്.ഒ ടി.എച്ച്. അബു, വാച്ചർ രാജു എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വലയിട്ട് പിടിച്ച പന്നികളെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി കാട്ടിൽ വിട്ടതായി വാളറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദ് പറഞ്ഞു.