ബബിൾഗം ഈർക്കലിയിൽ തേച്ച് ഭണ്ഡാരത്തിൽനിന്ന് പതിവായി മോഷണം; ഒടുവിൽ പിടിയിൽ
text_fieldsഅനിൽ
കോതമംഗലം: ചേലാട് തെക്കെകുരിശ് ഭണ്ഡാരത്തിൽനിന്ന് മാസങ്ങളായി പണം മോഷ്ടിച്ചു കൊണ്ടിരുന്ന യുവാവ് പിടിയിൽ. പുല്ലുവഴിയിൽ തോമ്പ്രയിൽ അനിൽ മത്തായിയെയാണ് (40) അറസ്റ്റ് ചെയ്തത്.
ചേലാട് സെൻറ്. സ്റ്റീഫൻസ് ബെസ്-അനിയാ വലിയ പള്ളിയുടെ തെക്കെകുരിശ് ഭണ്ഡാരത്തിൽനിന്ന് ലഭിക്കുന്ന നോട്ടിൽ ബബിൾഗത്തിെൻറ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പള്ളി കമ്മിറ്റിക്കാരും യൂത്ത് അസോസിയേഷൻ പ്രവർത്തകരും കൂടി ദിവസങ്ങളായി നടത്തിയ ശ്രമഫലമായാണ് പിടിയിലായത്.തിങ്കളാഴ്ച ഒരു മണിക്കാണ് കള്ളനെ പിടികൂടിയത്.
കമ്മിറ്റിക്കാർ പൈസ എണ്ണുന്ന സമയത്ത് പൈസകളിൽ ബബിൾഗം പറ്റിയിരിക്കുന്നത് കണ്ട് സംശയം തോന്നി സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് വായിൽ ഇട്ട് ചവച്ചുകൊണ്ട് വരുന്ന ബബിൾഗം ഈർക്കലിയിൽ തേച്ച് വലിയ നോട്ടുകൾ മാത്രം എടുത്ത് ചെറിയനോട്ടുകൾ തിരിച്ച് ഇടുന്നത് കണ്ടെത്തിയത്. ആഴ്ചകളാേളം സി.സി.ടി.വിക്ക് മുന്നിൽ ഇരുന്ന് കള്ളൻ എത്തുന്നത് അവസരത്തിൽ പിടികൂടുകയായിരുന്നു.

