പീസ് വാലി ഡയാലിസിസ് സെന്റർ മൂന്നാം വർഷത്തിലേക്ക്
text_fieldsകോതമംഗലം: നിർധനർക്ക് പ്രതീക്ഷയായ പീസ് വാലി ഡയാലിസിസ് സെൻറർ മൂന്നാം വർഷത്തിലേക്ക്. പ്രതിസന്ധി കാലത്തും നിരാലാംബരായ വൃക്ക രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ചാണ് പ്രയാണം. ലോക്ഡൗണിലും ഒരു ദിവസം പോലും മുടങ്ങാതെ പ്രവർത്തിച്ചത് നിർധനരോഗികൾക്ക് ഏറെ ആശ്വാസമായി. ഒമ്പത് മെഷീനുകളുള്ള പീസ് വാലിയിൽ മൂന്നു ഷിഫ്റ്റുകളിലായി അറുപതു പേരാണ് നിലവിൽ ഡയാലിസിസ് ചെയ്യുന്നത്.
ആയിരം രൂപ ചെലവ് വരുന്ന നാല് മണിക്കൂർ നീളുന്ന ഒരു ഡയാലിസിസിന് 400 രൂപ മാത്രമാണ് ഈടാക്കുന്നത്. ഡയാലിസിസ് കൂപ്പണുകൾ വഴി ബാക്കി തുക സമാഹരിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് ഇതു നിലച്ചു പോയെങ്കിലും അധിക ബാധ്യത പീസ് വാലി ഏറ്റെടുത്ത് രോഗികളുടെ പ്രയാസങ്ങൾ ലഘുകരിച്ചു. രണ്ടു വർഷത്തിനുള്ളിൽ 8100 ഓളം പേരാണ് ഡയാലിസിസിന് വിധേയരായത്.
നെഫ്രോളജിസ്റ്റ് ഡോ. ബിബിൻ ജോണിെൻറ നേതൃത്വത്തിലെ ഏഴംഗ മെഡിക്കൽ ടീമാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.