നൈബുവിന് വേണം, സുമനസ്സുകളുടെ സഹായം
text_fieldsനൈബു ജോസ്
കോതമംഗലം: വൃക്ക മാറ്റിവെക്കാൻ യുവാവ് ചികിത്സ സഹായം തേടുന്നു. വടാട്ടുപാറ പൂഞ്ചളായിൽ നൈബു ജോസാണ് (32) ഇരുവൃക്കകളും തകരാറിലായതിനാൽ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നത്. 45 ദിവസത്തിനകം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
നിർധന കുടുംബാംഗമായ നൈബുവിന് വയോധികയായ അമ്മയും ഒമ്പത് വയസ്സുള്ള മകനുമാണുള്ളത്. എട്ടുവർഷമായി ചികിത്സ നടത്തിയതിന് 17 ലക്ഷം രൂപ ബാധ്യതയുണ്ട്. നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് സഹായസമിതി രൂപവത്കരിച്ചു.
കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിൻസി മോഹനൻ, ഫാ. എൽദോമോൻ ജോയി, ലില്ലി ജോസ് പൂഞ്ചളായിൽ എന്നിവരുടെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്ക് കോതമംഗലം ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 4806001700006352. ഐ.ഫ്.എസ്.സി: PUNB0480600. ഫോൺ: 6282485309.