ബൈബിൾ കൈയെഴുത്തുപ്രതിയുമായി മിമിക്രി കലാകാരൻ
text_fieldsകലാഭവൻ ശശി കൃഷ്ണ പകർത്തിയെഴുതിയ ബൈബിൾ കോപ്പി ധർമഗിരി മഠത്തിലെ
സിസ്റ്റർ അഞ്ജിതക്ക് കൈമാറുന്നു
കോതമംഗലം: ബൈബിൾ കൈയെഴുത്ത് പ്രതിയുമായി മിമിക്രി കലാകാരൻ. പിണ്ടിമന സ്വദേശി കലാഭവൻ ശശി കൃഷ്ണയാണ് ബൈബിൾ കൈയെഴുത്ത് പ്രതി ഒരുക്കിയത്. 1596 മണിക്കൂർ എടുത്താണ് പഴയ നിയമം 1700ലധികം പേജുകളിലായി പകർത്തിയെഴുതിയത്.
കോവിഡിനെത്തുടർന്ന് വേദികൾ ഇല്ലാതാവുകയും ജീവിത പ്രാരാബ്ധങ്ങൾ ഏറുകയും ചെയ്ത സാഹചര്യത്തിലാണ് ബൈബിൾ പകർത്തിയെഴുതാൻ തീരുമാനിച്ചതെന്ന് ശശി കൃഷ്ണ പറഞ്ഞു. വാടകവീട്ടിലാണ് കഴിയുന്നത്.
വർഷങ്ങൾക്കുമുമ്പ് അപകടത്തെതുടർന്ന് നാട്ടുകാരുടെ സഹായത്താലാണ് ചികിത്സയും മറ്റും നടത്തിയത്. പകർത്തിയെഴുതിയ ബൈബിൾ കോപ്പി ധർമഗിരി മഠത്തിലെ സിസ്റ്റർ അഞ്ജിതക്ക് മാറി. 2019ൽ പുതിയ നിയമവും പകർത്തി എഴുതിയിരുന്നു.