കോതമംഗലം ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വൻ തീപിടിത്തം
text_fieldsകോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാന്റിലെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന് തീപിടിച്ചു. ബുധനാഴ്ച്ച പുലർച്ചെ ആറ് മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്.
കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്റിനുള്ളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൊട്ടു മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. സിറ്റി കിങ് ടെയ്ലറിങ്, സ്വപ്ന ലോഡ്ജ്, പ്രിയ ഹോം നഴ്സിങ് സർവീസ് ഓഫിസ്, കവിത സ്റ്റുഡിയോ എന്നീ സ്ഥാപനത്തിൽ തീ പടർന്നു പിടിച്ചു. കോതമംഗലം നിലയത്തിൽ നിന്നും രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റ് എത്തി തീ പൂർണ്ണമായും അണച്ചു. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് പ്രാഥമിക നിഗമനം.
സ്റ്റേഷൻ ഓഫിസർ കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ എ.എസ്.റ്റി.ഒ സജി മാത്യു, എസ്.എഫ്.ആർ.ഒ മുഹമ്മദ് ഷാഫി, കെ.എൻ. ബിജു, എഫ്.ആർ.ഒ ഡി കെ.പി. ഷെമീർ, എഫ്.ആർ.ഒ മാരായ കെ.എ. ഷംസുദ്ദീൻ, എസ്.ആർ. മനു , എഫ്.പ്രദീപ്, ആർ.എച്ച്. വൈശാഖ്, സൽമാൻ ഖാൻ, കെ. വിഷ്ണു ദാസ്, വി.എം. മിഥുൻ എന്നിവർ തികെടുത്തുന്നതിന്ന് നേതൃത്വം നൽകി.

