Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോതമംഗലം കെ.എസ്.ആർ.ടി.സിയുടെ ഓണസമ്മാനം; ചതുരംഗപ്പാറയിലേക്ക് പുതിയ പാക്കേജ്

text_fields
bookmark_border
കോതമംഗലം കെ.എസ്.ആർ.ടി.സിയുടെ ഓണസമ്മാനം; ചതുരംഗപ്പാറയിലേക്ക് പുതിയ പാക്കേജ്
cancel

കോതമംഗലം: ജംഗിൾ സഫാരിക്ക് പുറമെ യാത്ര പ്രേമികൾക്ക് കോതമംഗലം കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു സമ്മാനംകൂടി. ഓണത്തോടനുബന്ധിച്ച് ചതുരംഗപ്പാറയിലേക്ക് പുതിയ പാക്കേജ് ആരംഭിക്കും. ആദ്യമായാണ് ഇവിടേക്ക് ഒരു കെ.എസ്.ആർ.ടി.സി യൂനിറ്റ് സർവിസ് നടത്തുന്നത്. ശനിയാഴ്ച രാവിലെ എട്ടിന് ആദ്യ ട്രിപ് പുറപ്പെടും.

ചതുരംഗപ്പാറയുടെ അടുത്ത് വരെ ബസ് എത്തും. കോതമംഗലത്തുനിന്നും എ.എം റോഡ് വഴി മൂന്നാറിൽ എത്തി, അവിടെനിന്ന് ഗ്യാപ് റോഡിലൂടെ ആനയിറങ്കൽ ഡാമും മനോഹരമായ വ്യൂ പോയന്‍റുകളും കണ്ട് ആസ്വദിച്ച് പൂപ്പാറ വഴി ചതുരംഗപ്പാറയിൽ എത്തിച്ചേരും.

രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം രാജകുമാരി, രാജാക്കാട്, പൊന്മുടി ഡാം, കല്ലാർകുട്ടി ഡാം, പനംകുട്ടി, ലോവർ പെരിയാർ, നേര്യമംഗലം വഴി കോതമംഗലത്ത് തിരികെ എത്തുംവിധമാണ് ട്രിപ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണവും വൈകീട്ട് ചായയും ഉൾപ്പെടുന്നതാണ് പാക്കേജ്. ഒരാൾക്ക് 700 രൂപയാണ് നിരക്ക്. ഫോൺ: 94465 25773, 94479 84511.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kothamanagalam ksrtc special New package to Chaturangapara
Next Story