Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോതമംഗലത്ത് ഡെങ്കിപ്പനി പടരുന്നു
text_fieldsbookmark_border
കോതമംഗലം: താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി പടരുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി ഉന്നതിയിലും പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനത്തും ഡെങ്കിപ്പനി പടരുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. കുഞ്ചിപ്പാറയിൽനിന്ന് ഏതാനുംപേര്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
ഇതിനുപുറമെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ ഫോഗിങ് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. താലൂക്കിലെ മറ്റ് പ്രദേശങ്ങളും ഡെങ്കിപ്പനി വ്യാപന ഭീതിയിലാണ്.
Next Story

