മൊബൈലിൽ രാജീവ് ഗാന്ധിയുടെ ചിത്രം െവച്ച് തിരിതെളിച്ച് കോൺഗ്രസ് നേതൃത്വം; പ്രതിഷേധവുമായി പ്രവർത്തകർ
text_fieldsമൊബൈൽ ചിത്രത്തിന് മുന്നിൽ തിരി തെളിക്കുന്നു
കോതമംഗലം (എറണാകുളം): രാജീവ് ഗാന്ധി അനുസ്മരണത്തിന് മൊബൈലിൽ ചിത്രം െവച്ച് തിരി തെളിയിച്ച് കോൺഗ്രസ് നേതൃത്വം. ഡിജിറ്റൽ ഇന്ത്യയുടെ നേതാവിനെ അപമാനിക്കുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്തതെന്ന ആരോപണവുമായി കോൺഗ്രസ് പ്രവർത്തകർ തന്നെ രംഗത്ത് എത്തി. അനുസ്മരണത്തിന് സാധാരണ നിലയിൽ ഛായാ ചിത്രത്തിന് മുന്നിൽ തിരിതെളിയിക്കുകയും പുഷ്പാർച്ചന നടത്തുകയുമാണ് ചെയ്ത് വരുന്നത്.
രാജീവ്ഗാന്ധിയുടെ ഛായാ ചിത്രം ഓഫിസിൽ ഉണ്ടായിട്ടും മൊബൈലിന് മുന്നിൽ തിരിതെളിച്ചത് അനുസ്മരണത്തെക്കാൾ ഉപരി അപമാനിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ദേശീയ നേതൃത്വങ്ങൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു പറ്റം പ്രവർത്തകർ.
കെ.പി.സി.സി നിര്‍വാഹക സമിതിയംഗം കെ.പി. ബാബുവാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് കോതമംഗലം േബാക്ക് പ്രസിഡൻറ് എം.എസ്. എല്‍ദോസ് അധ്യക്ഷത വഹിച്ചു.

