കുട്ടമ്പുഴയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി
text_fieldsകുട്ടമ്പുഴയിൽ കാർ പോർച്ചിൽ കണ്ട രാജവെമ്പാല
കോതമംഗലം: കുട്ടമ്പുഴയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കുട്ടമ്പുഴ അട്ടിക്കളം ഭാഗത്ത് മാളിയേക്കുടി രവിയുടെ വീടിെൻറ കാർ പോർച്ചിലാണ് തിങ്കളാഴ്ച രാവിലെ ഒമ്പതോടെ രാജവെമ്പാലയെ കണ്ടത്. ഉടൻ വനം വകുപ്പിനെ വിവരം അറിയിച്ചു.
പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് അധികൃതർ എത്തിയെങ്കിലും പാമ്പിനെ പിടിക്കാനായില്ല. ഉച്ചക്ക് ഒന്നോടെ കോടനാടുനിന്ന് പ്രൊട്ടക്ഷൻ ഫോഴ്സിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസറും പാമ്പുപിടിത്തക്കാരനുമായ ജെ.ബി. സാബു എത്തി. ഇതിനിെട രാജവെമ്പാല തൊട്ടടുത്ത കൊേക്കാ മരത്തിൽ കയറി. ഇവിടെനിന്ന് സാബു പാമ്പിനെ പിടികൂടുകയായിരുന്നു.
11 അടി നീളമുള്ള രാജവെമ്പാല ആൺ ഇനത്തിൽപ്പെട്ടതാണ്. വീടുകളിൽ എത്താനുള്ള കരണം ചൂട് കൂടിയതുകൊെണ്ടാ ഇര തേടി എത്തിയതോ ആകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്.
പാമ്പിനെ കോടനാട് ഫോറസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോയി അവിടെയുള്ള റസ്ക്യു സെൻററിൽ എത്തിച്ചതിന് ശേഷം പിന്നീട് മലയാറ്റൂർ വനമേഖലയിലെ ഉൾവനത്തിൽ തുറന്നുവിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.