Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKoothattukulamchevron_rightആൾതാമസമില്ലാത്ത...

ആൾതാമസമില്ലാത്ത വീടുകളിൽ കള്ളൻമാരുടെ അഴിഞ്ഞാട്ടം

text_fields
bookmark_border
thieves on the loose
cancel

കൂ​ത്താ​ട്ടു​കു​ളം: ഇ​ല​ഞ്ഞി, പെ​രു​മ്പ​ട​വം ചീ​പ്പും പ​ടി​യി​ൽ വീ​ടു​ക​ളി​ൽ ക​ള്ള​ൻ​മാ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത പെ​രു​മ്പ​ട​വം കു​ന്നു​മ്മേ​ൽ മ​ത്താ​യി​ക്കു​ഞ്ഞ്, മൂ​ല​ക്കാ​ട്ട് പു​ത്ത​ൻ​പു​ര​യി​ൽ ബോ​ബി വ​ർ​ഗീ​സ്, ത​ണ്ടാ​ന​യ്യ​ത്ത് സ​ന്ദീ​പ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ത​ണ്ടാ​ന​യ്യ​ത്ത് സ​ന്ദീ​പി​ന്റെ വീ​ടി​ന്റെ പി​ന്നി​ലെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ത​ക​ർ​ക്കു​ക​യും ഡി.​വി.​ആ​ർ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

കു​ന്നു​മ്മേ​ൽ മ​ത്താ​യി കു​ഞ്ഞി​ന്റെ വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 7000 രൂ​പ മോ​ഷ​ണം പോ​യി. മൂ​ല​ക്കാ​ട്ട് പു​ത്ത​ൻ​പു​ര​യി​ൽ ബോ​ബി​യു​ടെ വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. മൂ​ന്നു വീ​ട്ടി​ലും ഉ​ട​മ​സ്ഥ​ർ വി​ദേ​ശ​ത്താ​യ​തി​നാ​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Show Full Article
TAGS:Ernakulam news
News Summary - Thieves on the loose in uninhabited houses
Next Story