ബൈക്കിന് പിന്നിൽ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു
text_fieldsകൂത്താട്ടുകുളം: വടക്കൻ പാലക്കുഴക്ക് സമീപം ബൈക്കിന് പിന്നിൽ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത സൗത്ത് മാറാടി പേനാട്ടേൽ പി.യു. വർഗീസാണ് (75) മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന ആറൂർ വാനാപുറത്ത് ബേസിൽ ജോയിയെ (22) പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചലിൽനിന്ന് ചികിത്സക്കുശേഷം രോഗിയെ പോത്താനിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകുംവഴിയാണ് ആംബുലൻസ് അപകടത്തിൽപെട്ടത്.
ആംബുലൻസിലെ ആർക്കും പരിക്കില്ല. ഡ്രൈവർക്ക് തല കറക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് വാഹനം ബൈക്കിൽ ഇടിച്ചത്. വർഗീസിെൻറ ഭാര്യ പരേതയായ സാറാമ്മ. മക്കൾ: ഷീജ, ഷിജി. മരുമക്കൾ: ജോയി, ഷിനി.