Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKoothattukulamchevron_rightആധാരത്തി​െൻറ വ്യാജരേഖ...

ആധാരത്തി​െൻറ വ്യാജരേഖ ചമച്ച് ക്രയവിക്രയം: ആറുപേര്‍ക്കെതിരെ കേസ്

text_fields
bookmark_border
land-documents.
cancel

കൂ​ത്താ​ട്ടു​കു​ളം: ചി​ട്ടി പി​ടി​ക്കാ​ൻ ഈ​ടാ​യി ന​ല്‍കി​യ വ​സ്തു​വി​െൻറ ആ​ധാ​ര​ത്തി​െൻറ വ്യാ​ജ​രേ​ഖ ച​മ​ച്ച് ക്ര​യ​വി​ക്ര​യം ന​ട​ത്തി​യ കേ​സി​ല്‍ സ്ഥ​ലം ഉ​ട​മ ഉ​ള്‍പ്പെ​ടെ ആ​റു പേ​ര്‍ക്കെ​തി​രെ കേ​സ്. മൂ​വാ​റ്റു​പു​ഴ ആ​ര​ക്കു​ഴ കാ​വും​ചി​റ വീ​ട്ടി​ല്‍ കെ.​പി. അ​നി​ല്‍ (50), ഭാ​ര്യ അ​മ്പി​ളി (45), വൈ​ക്കം മു​ളം​കു​ളം വാ​ഴ​നി​ല്‍ക്കും പു​ര​യി​ട​ത്തി​ല്‍ അ​ശോ​ക് കു​മാ​ര്‍ (46), വാ​ഴ​നി​ല്‍ക്കും പു​ര​യി​ട​ത്തി​ല്‍ ബാ​ബു വി​ജ​യ​നാ​ഥ് (48), മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ വെ​ണ്ട​ര്‍ പി.​ബി. അ​ജി​ത് കു​മാ​ര്‍, മൂ​വാ​റ്റു​പു​ഴ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കൂ​ത്താ​ട്ടു​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ശ്രീ​ഗോ​കു​ലം ചി​റ്റ്‌​സ് ആ​ന്‍ഡ് ഫി​നാ​സ​ന്‍സ് ക​മ്പ​നി​ക്കു വേ​ണ്ടി കൂ​ത്താ​ട്ടു​കു​ളം ശാ​ഖ മാ​നേ​ജ​ര്‍ എ.​വി. സു​ധീ​ര്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ശാ​ഖ​യി​ല്‍ 2011ല്‍ ​കെ.​പി. അ​നി​ല്‍ 1.10 കോ​ടി​യു​ടെ ചി​ട്ടി​ക്ക് ചേ​ര്‍ന്നി​രു​ന്നു. ഭാ​ര്യ അ​മ്പി​ളി​യാ​ണ് ചി​ട്ടി​ക്ക് ജാ​മ്യം നി​ന്ന​ത്. ചി​ട്ടി ലേ​ലം പി​ടി​ച്ച് 82,49,200 രൂ​പ അ​നി​ല്‍ കൈ​പ്പ​റ്റി. സ്ഥാ​പ​ന​ത്തി​ലെ വ്യ​വ​സ്ഥ അ​നു​സ​രി​ച്ച് അ​നി​ലി​െൻറ പേ​രി​ലു​ള്ള ആ​ര​ക്കു​ഴ വി​ല്ലേ​ജി​ലു​ള്ള വ​സ്തു​വി​െൻറ ഒ​റി​ജി​ന​ല്‍ ആ​ധാ​ര​വും മു​ന്നാ​ധാ​ര​ങ്ങ​ളും ബോ​ണ്ടും ചെ​ക്കും ന​ല്‍കി​യി​രു​ന്നു.

എ​ന്നാ​ല്‍, ചി​ട്ടി കു​ടി​ശ്ശി​ക അ​ട​ക്കാ​തെ, ഈ​ടാ​യി ന​ല്‍കി​യ വ​സ്തു​വി​െൻറ ആ​ധാ​രം വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി അ​ശോ​ക് കു​മാ​റി​നും ബാ​ബു വി​ജ​യ​നാ​ഥി​നും തീ​റെ​ഴു​തി ന​ല്‍കി​യ​താ​യാ​ണ് പ​രാ​തി. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളു​മാ​യി ചേ​ര്‍ന്ന് വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി സ്ഥ​ലം വാ​ങ്ങി​യ​തി​​നാ​ണ് അ​ശോ​ക് കു​മാ​റി​നും ബാ​ബു വി​ജ​യ​നാ​ഥി​നു​മെ​തി​രെ കേ​സ്. വ്യാ​ജ​രേ​ഖ​ക​ള്‍ സൃ​ഷ്​​ടി​ക്കാ​ന്‍ കൂ​ട്ടു​നി​ന്ന​തി​​നാ​ണ് അ​ന്ന​ത്തെ മൂ​വാ​റ്റു​പു​ഴ സ​ബ് ര​ജി​സ്ട്രാ​ര്‍ക്കെ​തി​രെ​യും ആ​ധാ​രം എ​ഴു​ത്ത് ലൈ​സ​ന്‍സി അ​ജി​ത് കു​മാ​റി​​നെ​തി​രെ​യും കേ​സെ​ടു​ത്ത​ത്. പു​ത്ത​ന്‍കു​രി​ശ് ഡി​വൈ.​എ​സ്.​പി അ​ജ​യ​നാ​ഥി​െൻറ മേ​ല്‍നോ​ട്ട​ത്തി​ല്‍ കൂ​ത്താ​ട്ടു​കു​ളം എ​സ്.​എ​ച്ച്.​ഒ സു​നീ​ഷ് ത​ങ്ക​ച്ച​നാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
TAGS:forge documents land transaction arrest 
News Summary - land transaction by forge documents; six arrested
Next Story