ക്രിസ്മസ് ആഘോഷം
text_fieldsകോതമംഗലം മാർത്തമറിയം ചെറിയപള്ളിയുടെ നേതൃത്വത്തിൽ നഗരത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് റാലി
കൂത്താട്ടുകുളം: പരിമിതികളെ മറികടന്ന് പിച്ചവെച്ചെത്തിയ കുരുന്നുകളുടെ കളിചിരികളും പാട്ടുമായി സമഗ്രശിക്ഷ കേരളം കൂത്താട്ടുകുളം ബി.ആർ.സി ഫിസിയോതെറപ്പി സെൻററിൽ നടന്ന ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ ശാരീരിക വിഷമതകൾ നേരിടുന്ന 20 കുട്ടികളാണ് ഫിസിയോതെറപ്പി സെൻററിൽ എത്തുന്നത്.
ഭഗത് കൃഷ്ണ, ആദി ദേവ്, ആദം, അനന്യ ജോയി എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ബി.പി.സി ബിനോയ് ജോസഫ്, ട്രെയിനർ മിനിമോൾ എബ്രാഹം, എസ്. സജിത, സ്പെഷൽ എജുക്കേറ്റർ പി.എം. ഗ്രേസി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കല അവതരണങ്ങളുണ്ടായി.