Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKolancherychevron_rightതീപിടിത്തം വ്യാപകം;...

തീപിടിത്തം വ്യാപകം; ഓടിത്തളർന്ന്​ അഗ്നിരക്ഷ സേന

text_fields
bookmark_border
fireforce kerala
cancel
camera_alt

representational image

കോ​ല​ഞ്ചേ​രി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ തീ​പി​ടി​ത്തം വ്യാ​പ​ക​മാ​കു​ന്നു. പ​ട്ടി​മ​റ്റം ഫ​യ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ചെ​റു​തും വ​ലു​തു​മാ​യ പ​ത്തോ​ളം തീ​പി​ടി​ത്തം ഉ​ണ്ടാ​യി. ഇ​തി​ന് പു​റ​മെ​യാ​ണ് ആ​ക​സ്മി​ക​മാ​യു​ണ്ടാ​കു​ന്ന മ​റ്റ് സം​ഭ​വ​ങ്ങ​ളി​ലും ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സേ​വ​നം വേ​ണ്ടി​വ​രു​ന്ന​ത്.

മോ​തി​രം വി​ര​ലി​ൽ കു​ടു​ങ്ങി​യ​ത് മു​ത​ൽ മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും കി​ണ​റു​ക​ളി​ലും മ​റ്റും വീ​ഴു​ന്ന​തും മ​ര​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നി​ലേ​ക്കും റോ​ഡി​ലേ​ക്കും വീ​ഴു​ന്ന​തു​മെ​ല്ലാം ഫ​യ​ർ​ഫോ​ഴ്സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി​ഭാ​രം കൂ​ട്ടു​ക​യാ​ണ്. ബു​ധ​നാ​ഴ്ച മാ​ത്രം പ​ട്ടി​മ​റ്റം ഫ​യ​ർ സ്റ്റേ​ഷ​ന് കീ​ഴി​ൽ ര​ണ്ട് തീ​പി​ടി​ത്ത​മു​ണ്ടാ​യി. കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്കി​ലാ​യി​രു​ന്നു ഒ​രു സം​ഭ​വം. ഇ​വി​ട​ത്തെ ഗ്രാ​ഫി​ക് പ്രി​ന്‍റ്​​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ഒ​രേ​ക്ക​ർ വ​രു​ന്ന സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ, അ​ടി​ക്കാ​ടു​ക​ൾ എ​ന്നി​വ​ക്ക് വൈ​കീ​ട്ട് നാ​ലോ​ടെ തീ​പി​ടി​ച്ചു.

പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ൽ തീ​യ​ണ​ച്ചു. മൂ​വാ​റ്റു​പു​ഴ നി​ല​യ​ത്തി​ൽ​നി​ന്നും ര​ണ്ട് യൂ​നി​റ്റ് സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. കോ​ല​ഞ്ചേ​രി​രി ബ​സ്​​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മാ​യി​രു​ന്നു മ​റ്റൊ​രു തീ​പി​ടി​ത്തം. ഇ​വി​ടെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ 50 സെ​ന്‍റ്​ വ​രു​ന്ന സ്ഥ​ല​ത്തെ വാ​ഴ, ക​പ്പ, അ​ടി​ക്കാ​ടി​നും വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്.

പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തീ​യ​ണ​ച്ച​ത്. ഇ​തി​ന് പു​റ​മെ​യാ​ണ് പ​ട്ടി​മ​റ്റം റോ​ഡി​ൽ ത​ട്ടാം​മു​ഗ​ൾ ക​വ​ല​യി​ൽ തെ​ങ്ങ് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ​ത്. ഇ​തും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് നീ​ക്കം​ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire ForceErnakulam NewsPattimattam
News Summary - Widespread fire; Fire Force on Run
Next Story