Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKolancherychevron_rightമ​ഴു​വ​ന്നൂ​ർ...

മ​ഴു​വ​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം നി​ർ​ജീ​വ​മെ​ന്ന് ആ​ക്ഷേ​പം

text_fields
bookmark_border
മ​ഴു​വ​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം   നി​ർ​ജീ​വ​മെ​ന്ന് ആ​ക്ഷേ​പം
cancel
Listen to this Article

കോ​ല​ഞ്ചേ​രി: മ​ഴു​വ​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. നാ​ല് ഡോ​ക്ട​ർ​മാ​ർ സേ​വ​നം ന​ൽ​കി​യി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ ര​ണ്ടു​പേ​രു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഒ​രു​മാ​സ​ക്കാ​ല​മാ​യി ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള പ​രി​ശോ​ധ​ന മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് കു​ത്തി​വെ​പ്പ്​ ന​ട​ക്കു​ന്ന ദി​വ​സം ഒ​രു ഡോ​ക്ട​ർ അ​വി​ടെ പോ​യാ​ൽ ഹോ​സ്പി​റ്റ​ലി​ൽ പി​ന്നെ ഒ​രാ​ൾ മാ​ത്ര​മാ​കും ഉ​ണ്ടാ​വു​ക. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​വ​ധി​യി​ൽ പോ​യ​തും മ​റ്റൊ​രു ഡോ​ക്ട​റെ വ​ർ​ക്കി​ങ്​ അ​റേ​ഞ്ച്മെ​ന്റി​ന്റെ ഭാ​ഗ​മാ​യി വ​ട​വു​കോ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​നി​യ​മി​ച്ച​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി.

ജി​ല്ല​യി​ലെ ത​ന്നെ മി​ക​ച്ച കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് മ​ഴു​വ​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കി​യ പാ​ര​മ്പ​ര്യ​വും ഈ ​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു​ണ്ട്. ഇ​വി​ടെ ഉ​ട​ൻ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ഴു​വ​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി വീ​ണ ജോ​ർ​ജ്, ബെ​ന്നി ബ​ഹ​നാ​ൻ എം.​പി, പി.​വി. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എ, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muzhuvannur health center
News Summary - muzhuvannur health center inactive
Next Story