Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKolancherychevron_rightവളർത്തുനായയെ...

വളർത്തുനായയെ ആക്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
വളർത്തുനായയെ ആക്രമിച്ചയാൾ പിടിയിൽ
cancel

കോ​ല​ഞ്ചേ​രി: വ​ള​ർ​ത്തു​നാ​യ്​ കു​ര​ച്ച​തി​ൽ ദേ​ഷ്യം തീ​ർ​ക്കാ​ൻ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ ക​യ​റി നാ​യ​യെ ക​മ്പി​വ​ടി​കൊ​ണ്ട്​ അ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ലാ​യി. ക​ട​യി​രു​പ്പ് എ​ഴി​പ്രം ക​റു​ത്തേ​ട​ത്ത് പീ​ടി​ക ക​റു​ത്തേ​ട​ത്ത് കെ.​യു. ഗീ​വ​ർ​ഗീ​സി​നെ​യാ​ണ്​ (62) പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ അ​നൂ​പി​ന്‍റെ വ​ള​ർ​ത്തു​നാ​യ്​ കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ കു​ര​ച്ച​താ​ണ് ഗീ​വ​ർ​ഗീ​സി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ക​മ്പി​വ​ടി​യു​മാ​യി അ​നൂ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ കു​ട്ടി​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും മു​ന്നി​ലി​ട്ട് നാ​യ​യെ അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

ത​ട​യാ​നെ​ത്തി​യ ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും ഉ​പ​ദ്ര​വി​ച്ച​തോ​ടെ ഇ​വ​ർ കൂ​ട്ട​ക്ക​ര​ച്ചി​ലാ​യി. ക​രാ​ർ ജോ​ലി​ക്കാ​ര​നാ​യ അ​നൂ​പ് സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. നാ​ലു​മാ​സം മു​മ്പ് അ​നൂ​പി​ന്‍റെ വീ​ട്ടി​ൽ വ​ന്നു​ക​യ​റി​യ ക്രോ​സ് ഇ​ന​ത്തി​ൽ​പെ​ട്ട നാ​യ​യെ ഉ​ട​മ എ​ത്താ​ത്ത​തി​നാ​ൽ ഇ​വ​ർ സം​ര​ക്ഷി​ച്ച് വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. മു​ഴു​സ​മ​യ​വും വീ​ട്ടി​ൽ​ത​ന്നെ ക​ഴി​യു​ന്ന നാ​യ്​ വീ​ടി​ന്‍റെ കാ​വ​ൽ ഏ​റ്റെ​ടു​ത്ത​തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ പ്രി​യ ക​ളി​ക്കൂ​ട്ടു​കാ​ര​നു​മാ​യി. അ​തി​നി​ട​യി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ നാ​യ​യെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ പെ​റ്റ് ഹോ​സ്പി​റ്റ​ലി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ത​ല​ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് അ​നൂ​പി​ന്‍റെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pet Dogkolancherypet dog attackAssault on Pet Dog
News Summary - Arrest Made in Case of Assault on Pet Dog
Next Story