Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKolancherychevron_rightനിലവാരമില്ല; 2000 കിലോ...

നിലവാരമില്ല; 2000 കിലോ അമൃതം പൊടി ആരോഗ്യ വകുപ്പ് നശിപ്പിച്ചു

text_fields
bookmark_border
amrutham powder
cancel
camera_alt

തിരുവാണിയൂരിൽ നിലവാരമില്ലാത്ത അമൃതം പൊടി നശിപ്പിക്കുന്നു

Listen to this Article

കോ​ല​ഞ്ചേ​രി (എറണാകുളം): ഭ​ക്ഷ്യ​സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ല എ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് മ​റ്റ​ക്കു​ഴി​യി​ലെ പോ​ഷ​ക​പ്പൊ​ടി നി​ർ​മാ​ണ​കേ​ന്ദ്ര​ത്തി​ൽ ത​യാ​റാ​ക്കി​യ 2195 കി​ലോ അ​മൃ​തം പൊ​ടി​യും 109 കി​ലോ വ​റു​ത്ത നി​ല​ക്ക​ട​ല​യും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ഴി​ച്ചു​മൂ​ടി.

വി​വി​ധ ഇ​നം ധാ​ന്യ​ങ്ങ​ൾ, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, നി​ല​ക്ക​ട​ല, ബ​ദാം, അ​ണ്ടി​പ്പ​രി​പ്പ് എ​ന്നി​വ ചേ​രു​വ​ക​ളാ​ക്കി കു​ടും​ബ​ശ്രീ മി​ഷ​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നി​ർ​മാ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ത​യാ​റാ​ക്കി​വ​രു​ന്ന പോ​ഷ​ക​പ്പൊ​ടി​യാ​ണ് 'അ​മൃ​തം' എ​ന്ന​പേ​രി​ൽ അം​ഗ​ൻ​വാ​ടി​ക​ളി​ലൂ​ടെ​യും മ​റ്റും കു​ട്ടി​ക​ൾ​ക്ക് പൂ​ര​ക​പോ​ഷ​കാ​ഹാ​ര​മാ​യി വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​ത്.

പ​ല വി​ത​ര​ണ​ക്കാ​രി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന ധാ​ന്യ​ങ്ങ​ളും പ​യ​ർ​വ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ഷ​ക​പ്പൊ​ടി നി​ർ​മാ​ണം ന​ട​ത്തി​വ​രു​ന്ന​ത്. ഇ​ങ്ങ​നെ ശേ​ഖ​രി​ച്ച ഭ​ക്ഷ്യ ഇ​ന​ങ്ങ​ളി​ലെ പോ​രാ​യ്മ​യാ​കാം ത​യാ​റാ​ക്കി​യ പൊ​ടി​യു​ടെ ഗു​ണ​നി​ല​വാ​ര​ത്ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ബാ​ച്ചി​ൽ ത​യാ​റാ​ക്കി​യ പോ​ഷ​ക​പ്പൊ​ടി വി​ത​ര​ണ​ത്തി​നു​മു​മ്പ്​ ഭ​ക്ഷ്യ​സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത അ​ള​വി​ൽ പൂ​പ്പ​ൽ ഘ​ട​ക​ങ്ങ​ളു​ടെ​യും രാ​സ​വ​സ്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ വി​ത​ര​ണം വി​ല​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പൊ​ടി നി​ർ​മാ​ണ​കേ​ന്ദ്ര​ത്തി​ന് ഇ​തു​വ​ഴി ഉ​ണ്ടാ​യ​ത്. തി​രു​വാ​ണി​യൂ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​കെ. സ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മ​റ്റ​ക്കു​ഴി​യി​ൽ കു​ഴി​ച്ചു​മൂ​ടി.

Show Full Article
TAGS:health department 
News Summary - 2000 kg of nectar powder was destroyed by the health department
Next Story