കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsഫഹീം , ഇർഷാദ്, ഷെബീർ, അലൻ, നവാസ്,
കാക്കനാട്: വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നഗരത്തിലെത്തിച്ച മയക്കുമരുന്നുമായി യുവാക്കളെ പിടികൂടി. കണ്ണൂർ ശ്രീകണ്ഠപുരം കോട്ടൂർ സ്വദേശി മുഹമ്മദ് ഫഹീം (25), ശ്രീകണ്ഠപുരം സ്വദേശി ഷബീർ (39), കണ്ണൂർ തളിപ്പറമ്പ് സ്വദേശി നവാസ് (31), കോട്ടയം വടവാതൂർ സ്വദേശി അലൻ (24), കണ്ണൂർ ചെറുകുന്ന് സ്വദേശി ഇർഷാദ് (22) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫ് സംഘവും തൃക്കാക്കര പൊലീസും ചേർന്ന് വലയിലാക്കിയത്.
തൃക്കാക്കരയിലെ ഹെവൻ ഗാർഡൻ ഹോട്ടലിൽ പിടികൂടുമ്പോൾ 24.78 ഗ്രാം എം.ഡി.എം.എ, 4.67 ഗ്രാം എക്സ്റ്റസി തുടങ്ങിയ രാസലഹരികളും 7.99 ഗ്രാം കഞ്ചാവും കൈവശം ഉണ്ടായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരുകയായിരുന്നു.

