Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsbookmark_border
അക്ഷയ് ഹരിദാസ്, അനസ് സുനിൽ, ഗൗതം
കൊച്ചി: കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിന് സമീപം 5.100 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. വൈക്കം അക്കരപ്പാടം, ചെമ്മനാകരി കാരിയിൽ വീട്ടിൽ ഗൗതം (21), കാഞ്ഞിരമറ്റം അക്ഷയ ഭവൻ, മില്ലുങ്ങൽ ആമ്പല്ലൂർ അക്ഷയ് ഹരിദാസ് (22), ചെമ്പ് മുറിഞ്ഞപുഴ നടുത്തുരുത്തിൽ വീട്ടിൽ അനസ് സുനിൽ (22) എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടികൂടി. കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

