മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
text_fieldsസൂരജ്, അഭിമന്യു
പെരുമ്പാവൂര്‍: മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയിലായി. അശമന്നൂര്‍ മേതല പാറയില്‍ വീട്ടില്‍ സൂരജ് (23), രായമംഗലം നെല്ലിമോളം പൊന്നാമ്പിള്ളികുടി വീട്ടില്‍ അഭിമന്യു (22) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. സൂരജ് 0.581 ഗ്രാം രാസലഹരിയും, 40 ഗ്രാം കഞ്ചാവും കടത്തിയതിനാണ് പെരുമ്പാവൂര്‍ പഴയപാലത്തിന് സമീപം പിടിയിലായത്. വില്പനക്ക് ഉപയോഗിച്ച ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തു. 13 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനാണ് അഭിമന്യു പിടിയിലായത്. കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

