അങ്കമാലിയിൽ മന്ത്രി വാസവന് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsഅങ്കമാലിയിൽ മന്ത്രി വാസവനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി നാട്ടി തടഞ്ഞപ്പോൾ
അങ്കമാലി: കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അങ്കമാലിയിൽ സഹകരണ മന്ത്രി വി.എൻ. വാസവന്റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി ഉയർത്തി
പ്രതിഷേധിച്ചു. അങ്കമാലി അഡ്ലസ് കൺവെൻഷൻ സെന്ററിൽ നടന്ന അന്തർദേശീയ സഹകരണ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി ദേശീയപാതയിലേക്ക് പ്രവേശിച്ചയുടനെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൈലറ്റ് വാഹനത്തിന് പിന്നിൽ നിന്ന് മന്ത്രിയുടെ വാഹനം തടഞ്ഞത്.
20 സെക്കന്റോളം മന്ത്രിയെ റോഡിൽ തടഞ്ഞിട്ടു. ഉടൻ പൊലീസ് പാഞ്ഞടുത്ത് പ്രവർത്തകരെ റോഡിൽ നിന്ന് നീക്കി മന്ത്രിക്ക് യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകർ പ്രതിഷേധത്തിനൊരുങ്ങിയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നേതാക്കളായ റിൻസ് ജോസ്, ലിന്‍റോ പി. ആന്‍റോ, ജോണി ക്രിസ്റ്റഫർ, സോണി, വിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.