രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍
text_fieldsഫാരിഷ്, നിസ്താഫിർ
കൊച്ചി: കലൂരിലുള്ള ലോഡ്ജില്‍നിന്ന് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് വൈപ്പിന്‍പാടത്ത് വീട്ടിൽ ഫാരിഷ് (35), കൊടുങ്ങല്ലൂർ ഉഴവത്തിക്കടവ് വളപ്പിൻ കാട്ടിൽ വീട്ടിൽ നിസ്താഫിർ (28) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും എറണാകുളം നോര്‍ത്ത് പൊലീസും ചേര്‍ന്ന് പിടികൂടിയത്. മൂന്ന് ഗ്രാം എം.ഡി.എം.എ, മൂന്ന് ഗ്രാം ഹഷീഷ് ഓയിൽ എന്നിവ കണ്ടെടുത്തു.
ഗള്‍ഫില്‍നിന്ന് ലീവിനെത്തിയ ഫാരിഷ് നാട്ടിൽ ബിസിനസ് ചെയ്യുന്ന സുഹൃത്തായ നിസ്താഫിറുമൊത്ത് കൊച്ചിയിൽ അവധി ആഘോഷിക്കാൻ എത്തിയതാണ്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നിസ്താഫിറിന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന്, പോക്സോ കേസുകൾ നിലവിലുണ്ട്.
കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമന് ലഭിച്ച രഹസ്യവിവരത്തിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ ശശിധരന്റെ നിർദേശപ്രകാരം നാർകോട്ടിക് അസി. പൊലീസ് കമീഷണർ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ എറണാകുളം നോര്‍ത്ത് പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

