എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsമുഹമ്മദ് കോയ, സിയാദ് , മന്‍സൂര്‍, മുഹമ്മദ് ഹനീഫ്, റിയാസ്
പെരുമ്പാവൂർ: മൂന്നര ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. പെരുമ്പാവൂർ കണ്ടന്തറ കാരോത്തുകുടി സിയാദ് (30), സൗത്ത് വാഴക്കുളം ചെമ്പറക്കി പാരിപ്പറമ്പത്ത് മുഹമ്മദ് കോയ (29) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് ചെമ്പറക്കി ബി.എച്ച് നഗറിൽ മുഹമ്മദ് കോയ താമസിക്കുന്ന വാടകവീട്ടിൽ നിന്ന് പിടികൂടിയത്. ഈ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ച് വിൽപന നടത്തിവരികയായിരുന്നു. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. മയക്കുമരുന്ന് തൂക്കാൻ ഉപയോഗിച്ച ത്രാസും കണ്ടെടുത്തു.
പെരുമ്പാവൂര്‍: എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കണ്ടന്തറ കാരോത്തുകുടി വീട്ടില്‍ മന്‍സൂറിനെയാണ് (37) പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച കാഞ്ഞിരക്കാട് നിന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മലയാളികളായ യുവാക്കളാണ് ഇയാളുടെ ഇടപാടുകാര്‍. പ്ലൈവുഡ് കമ്പനി സൂപ്പര്‍വൈസര്‍ ജോലിയുടെ മറവിൽ കാറിൽ കറങ്ങിനടന്നായിരുന്നു കഞ്ചാവ് കച്ചവടം. കാർ കസ്റ്റഡിയിലെടുത്തു.
കൊച്ചി: 51.51 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. കാസർകോട് ആനാങ്ങൂർ ഹിന ഷഹ്സീൻ മഹൽ വീട്ടിൽ എൻ.എ. മുഹമ്മദ് ഹനീഫ് (52), മട്ടാഞ്ചേരി വലിയപരം വീട്ടിൽ പി.ആർ. റിയാസ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇടപ്പള്ളിയിൽ വിൽപനക്കായി രാസലഹരി കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നർകോർട്ടിക് സെൽ എ.സി.പി കെ.എ അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം ഇടപ്പള്ളി നോർത്ത് ഓൾഡ് ചേരാനെല്ലൂർ റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

