വാടകക്കെടുത്ത സ്കൂട്ടറുമായി കടന്ന യുവതിയും സുഹൃത്തും പിടിയിൽ
text_fieldsമട്ടാഞ്ചേരി: റെൻറ് എ ബൈക്ക് സ്ഥാപനത്തിൽനിന്ന് വാടകക്കെടുത്ത സ്കൂട്ടറുമായി കടന്ന യുവതിയും യുവാവും ഫോർട്ട്കൊച്ചി പൊലീസിെൻറ പിടിയിൽ. തൃശൂർ കുണ്ടുകാട് വെറ്റിലപ്പാറ പിണ്ടിയേടത്ത് വീട്ടിൽ പി.എസ്. ശ്രുതി (29), തൃശൂർ വെളുത്തൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കാട്ടിപ്പറമ്പ് വീട്ടിൽ കെ.എസ്. ശ്രീജിത്ത് (30)എന്നിവരെയാണ് ഇൻസ്പെക്ടർ പി.കെ. ദാസ്, എസ്.ഐ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ തൃശൂരിൽനിന്ന് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 24നാണ് ഇവർ ഫോർട്ട്കൊച്ചി ചിരട്ടപ്പാലെത്ത പയസ് എന്നയാളുടെ ഉടമസ്ഥതയിെല സ്ഥാപനത്തിൽനിന്ന് സ്കൂട്ടർ വാടകക്കെടുത്തത്. പിന്നീട് ഇവർ ഇതുമായി മുങ്ങുകയായിരുന്നു. പയസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇരുവരും ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പണം കടംവാങ്ങിയും വീട്ടുവാടക നൽകാതെയുമൊക്കെ മുങ്ങുകയാണ് ഇവരുടെ രീതി. പരാതി കൊടുക്കാൻ ആരും തയാറാകാതിരുന്നതിനാൽ പലപ്പോഴും ഇവർ രക്ഷപ്പെടുകയായിരുന്നു.
സ്കൂട്ടറും പൊലീസ് കണ്ടെത്തി. എസ്.ഐ മുകേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ എഡ്വിൻ റോസ്, നിർമല െഫർണാണ്ടസ്, അനൂപ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.