വൃക്കരോഗികളായ യുവാക്കൾ ചികിത്സ സഹായം തേടുന്നു
text_fieldsഅൻസാർ, റഫീഖ്
എടത്തല: വൃക്കരോഗികളായ യുവാക്കൾ ചികിത്സ സഹായം തേടുന്നു. കൊടികുത്തുമല നിവാസികളായ അൻസാർ, റഫീഖ് എന്നിവരാണ് വൃക്കരോഗം മൂലം പ്രയാസപ്പെടുന്നത്.
ഇരുവരും ഡയാലിസിസിന് വിധേയരായി വരുകയായിരുന്നു. ഇരുവർക്കും അടിയന്തരമായി കിഡ്നി മാറ്റിവെക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. നിർധന കുടുംബങ്ങളിൽപെട്ടവരാണ് ഇവർ.
അൻസാർ ഓട്ടോഡ്രൈവറും റഫീഖ് ചുമട്ടുതൊഴിലാളിയുമാണ്. ഇരുവർക്കും ചികിത്സഫണ്ട് സ്വരൂപിക്കുന്നതിനായി കൊടികുത്തുമല ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അൻവർ സാദത്ത് എം.എൽ.എ രക്ഷാധികാരിയായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
കൊടികുത്തുമല ജമാഅത്ത് സെക്രട്ടറി നാദിർഷ, വാർഡ് അംഗം നൗഷാദ്, ചീഫ് ഇമാം ഹാഫിസ് ഷിഹാബുദ്ദീൻ അസ്ഹരി, എ.എ. മാഹിൻ, ആലുവ താലൂക്ക് പൗരാവകാശ സമിതി സെക്രട്ടറി സാബു പരിയാരത്ത് എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. റഫീക്കിന്റെഭാര്യ സിൻസി റഫീക്കിന്റെ പേരിൽ ഫെഡറൽ ബാങ്ക് ചുണങ്ങംവേലി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 16920100079343, ഐ.എഫ്.എസ്.സി: FDRL0001692. ഫോൺ: 9744906231, 9847087955.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

