വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ യുവാവ് പിടിയില്‍
text_fieldsപെരുമ്പാവൂര്‍: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സൗത്ത് വാഴക്കുളം ചെമ്പറക്കി കിഴക്കേ ആഞ്ഞിക്കാട്ട് വീട്ടില്‍ അന്സല്നെയാണ് (25) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 31ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന വീട്ടമ്മയെ പോഞ്ഞാശ്ശേരില് വെച്ച് ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് തടഞ്ഞു നിർത്തി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്സന്, എ.എസ്.ഐ ജോഷി തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒമാരായ എം.ബി. സുബൈര്‍, ജീമോന്‍ പിള്ള, കെ.എ. സാബു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

